ജർമനിയുമായി അതിർത്തി പങ്കിടുന്ന പോളണ്ട് നഗരത്തിൽ പുഴയിൽ കൂട്ടത്തോടെ മത്സ്യങ്ങൾ ചത്തുപൊങ്ങിയതിനെ തുടർന്ന് ശുചീകരണത്തിന് സൈന്യത്തെ ചുമതലപ്പെടുത്തി. 10 ടൺ മത്സ്യമാണ് ചത്തുപൊങ്ങിയത്. സംഭവത്തെ പരിസ്ഥിതി ദുരന്തമായി പ്രഖ്യാപിച്ചു. പടിഞ്ഞാറൻ പോളണ്ടിലെ സെയ്‌ലോണ ഗോര നഗരത്തിലാണ് മത്സ്യം ചത്തത്. വെള്ളിയാഴ്ച ബോധരഹിതമായി മത്സ്യം കിടക്കുന്നത് മത്സ്യത്തൊഴിലാളികൾ പറഞ്ഞിരുന്നതായി ജർമൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പുഴയിൽ മെർക്കുറി കലർന്നതാണ് കാരണമെന്ന് സംശയിക്കുന്നു. മത്സ്യം ചത്തതിനെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജൂലൈ അവസാനത്തിലും തെക്കുപടിഞ്ഞാറൻ പോളണ്ട് നഗരമായ ഒലാവയിൽ മത്സ്യം ചത്ത സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ഇവിടെ ചില മൃഗങ്ങളും ചത്തിരുന്നു.
സംഭവത്തെ കുറിച്ച് വിശദമായി പഠിക്കുന്നുണ്ടെന്ന് പോളണ്ട് ഡെപ്യൂട്ടി ക്ലൈമറ്റ് ആന്റ് എൺവിയോൺമെന്റ് മന്ത്രി ജാസെക് ഒസ്‌ഡോബ പറഞ്ഞു. പോളണ്ടിലെ പ്രതിപക്ഷവും ജനങ്ങളും പ്രധാനമന്ത്രി മറ്റൊയേസ് മൊറാവിക്കിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെതിരേ രംഗത്തുവന്നിട്ടുണ്ട്. വ്യാഴാഴ്ച നദിയിൽ ചത്ത നിലയിൽ കണ്ടെത്തിയ 10 ടൺ മത്സ്യങ്ങളെ നീക്കം ചെയ്‌തെന്ന് പോളണ്ട് ജല, ദേശീയ ജല മാനേജ്‌മെന്റ് മേധാവി അറിയിച്ചു.

Related Posts
Environment - 3 months ago
LEAVE A COMMENT