ഇന്ന് ഉൽക്കാവർഷം: ഉൽക്ക വീഴുന്നത് മണിക്കൂറിൽ 2,15,000 കി.മി വേഗത്തിൽ

live streaming Link below
വാന നിരീക്ഷകർക്ക് മനം നിറയുന്ന കാഴ്ചയൊരുക്കി ഇന്ന് അർധരാത്രിക്ക് ശേഷം ഏകദേശം 1 മണിയോടെ തന്നെ ഉൽക്കാമഴ എന്ന Perseid meteor shower ആകാശത്ത് കാണാം. നാളെ പുലർച്ചെ വരെ നൂറിലേറെ ഉൽക്കകളെങ്കിലും ആകാശത്ത് കാണാനാകും. 100 നക്ഷത്രങ്ങൾ പിടിവിട്ട് വീഴുന്നതുപോലുള്ള ദൃശ്യമാകും തെളിമാനത്ത് അനുഭവപ്പെടുക. നഗ്നനേത്രം കൊണ്ട് കാണുന്നതിന് തടസമൊന്നുമില്ല. ഇതൊരു സാധാരണ പ്രതിഭാസമാണ്. ജൂലൈക്കും ആഗസ്റ്റിനും ഇടയിൽ ഇത്തരം ഉൽക്കാ വർഷം നടക്കാറുണ്ട്.

ഉൽക്കകൾ വീഴുന്നത് 2,15,000 കി.മി വേഗത്തിൽ

ഈ ഉൽക്കകൾ വീഴുന്നത് 109 P എന്ന ഉൽക്കയിൽ നിന്നാണ്. ഇവ ഭൂമിയുടെ അന്തരീക്ഷത്തിലെത്തുമ്പോൾ ഘർഷണവും ഓക്‌സിജന്റെ സാന്നിധ്യവും മൂലം കത്തുന്നു. കത്തിത്തീരാത്തവയുണ്ടെങ്കിൽ ഭൂമിയിൽ പതിക്കുന്നു. മണിക്കൂറിൽ 2,15,000 കി.മി വേഗത്തിലാണ് ഉൽക്കകൾ ഭൂമിയിലേക്ക് വീഴുക. പാറക്കഷ്ണങ്ങൾ ഈ വേഗതയിൽ ചൂടായി കത്തും. അതാണ് നമുക്ക് നക്ഷത്രം പോലെ തിളങ്ങുന്നത് കാണാനാകുക. ഭൂമിക്ക് ഈ ഉൽക്കകൾ നാശനഷ്ടമുണ്ടാക്കുമെന്ന് തോന്നുന്നില്ല. അത്തരം ശാസ്ത്ര നിഗമനങ്ങളൊന്നും ഇല്ല. ഫൈറ്റർ ജെറ്റ് വിമാനങ്ങളുടെ വേഗത്തേക്കാൾ 85 മടങ്ങിലാണ് ഉൽക്കകൾ ഭൂമിയിലേക്ക് ലക്ഷ്യമാക്കി വീഴുകയെന്ന് space.com  റിപ്പോർട്ട് ചെയ്തു.

കേരളത്തിൽ ചിലയിടത്ത് മേഘം മറയ്ക്കും

ആലപ്പുഴ മുതൽ തൃശൂർ വരെ നിലവിൽ മേഘാവൃതമാണ്. ഇടുക്കി, എറണാകുളം കിഴക്ക് പത്തനംതിട്ട, കോട്ടയം, വയനാട് ജില്ലകളിൽ മേഘങ്ങളുള്ളതിനാൽ കാഴ്ച മങ്ങും. അത്തരം പ്രദേശങ്ങളിലുള്ളവർക്ക് ലൈവായി കാണാൻ സൗകര്യം ഉണ്ട്. വെർച്വൽ ടെലസ്‌കോപ് പ്രൊജക്ട് ആണ് ലൈവ് ടെലികാസ്റ്റ് ചെയ്യുന്നത്. ഇതൊടൊപ്പമുള്ള യുട്യൂബ് ലിങ്കിൽ ലൈവായി കാണാം.

 

Share this post

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment