ദൃശ്യവിസ്മയം ഒരുക്കുന്ന ഉൽക്ക വർഷം നാളെ

ആകാശക്കാഴ്ച എല്ലാവർക്കും ഇഷ്ടമല്ലേ?അത്തരം ഒരു ദൃശ്യ വിസ്മയം ഒരുക്കുന്ന ഉൽക്ക വർഷം ഈ മാസം. ഈ ദിവസം 50 മുതൽ 100 വരെ ഉൽക്കകൾ ആകാശത്തു മിന്നും. ഈ ആകാശപ്പൂരം 2023 ആഗസ്റ്റ് 11 (നാളെ) , 12 (മറ്റന്നാൾ ) അർദ്ധരാത്രി മുതൽ പുലർച്ച വരെയാണ് കാണുക.നിലാവില്ലാത്ത ആകാശത്ത് കൂടുതല്‍ ശോഭയോടെ ഇത്തവണ ഉല്‍ക്കവര്‍ഷം കാണാമെന്നാണ് വാനനിരീക്ഷകള്‍ പറയുന്നത്. വര്‍ഷത്തിലെ ഏറ്റവും ദീര്‍ഘവും കൂടുതല്‍ വ്യക്തവുമായ ഉല്‍ക്ക വര്‍ഷമാണ് 12ന് ദൃശ്യമാകുക. ബഹിരാകാശത്തുനിന്നും ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് അതിവേഗത്തില്‍ പ്രവേശിക്കുന്ന പാറക്കഷണങ്ങളും തരികളുമാണ് ഉല്‍ക്കകള്‍.

സെക്കന്‍ഡില്‍ 11 മുതല്‍ 70 വരെ കിലോമീറ്റർ വേഗത്തിലാണ് ഇവ വരുന്നത്. ഇവ ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിക്കുമ്പോള്‍ വായുവുമായുള്ള ഘര്‍ഷണം മൂലം ചൂടു പിടിക്കുന്നു. ഈ തീപ്പൊരികളാണ് രാത്രി സമയങ്ങളില്‍ നാം കാണുന്നത്. ഇതിങ്ങനെ കത്തിത്തീർന്നില്ലെങ്കിൽ വലിയ പാറക്കഷ്ണങ്ങൾ ഭൂമിയിൽ വന്ന് ഇടക്കിടെ ഇടിച്ച് തകർത്ത് തരിപ്പണമായേനെ. ഭൂമിയില്‍ എല്ലായിടത്തും ഉല്‍ക്കവര്‍ഷം ദൃശ്യമാകുമെന്നാണ് വാന നിരീക്ഷകര്‍ പറയുന്നത്. വർഷത്തിലൊരിക്കൽ മാത്രം സംഭവിക്കുന്ന ഈ ആകാശ പൂരം ആരും മിസ്സ് ചെയ്യരുത്.

Share this post

Content editor at MetBeat Weather. She graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with four years of experience in print and online media.

Leave a Comment