oman weather 26/08/24: ഒമാനിൽ കനത്ത മഴ, മലവെള്ളപാച്ചിലിൽ 4 മരണം
ഒമാനിലെ വിവിധ ഭാഗങ്ങളില്‍ പെയ്ത ശക്തമായ മഴയെ തുടർന്നുള്ള വെള്ളപ്പൊക്കത്തിൽ നാലു പേർ മരിച്ചു. ഒരു ഒമാനി ഉൾപ്പെടെ 4 അറബ് പൗരന്മാരടക്കം അഞ്ച് കാല്‍നട യാത്രക്കാര്‍ നിസ്‌വയിലെ വാദി തനൂഫിലുണ്ടായ മലവെള്ള പാച്ചിലിൽ ഒഴുകിപ്പോയി.
ഈ സംഭവത്തിൽ നാലുപേര്‍ മരിച്ചു. ഒരാളെ രക്ഷപ്പെടുത്താനായെങ്കിലും ആരോഗ്യനില മോശമായി തുടരുകയാണെന്ന് ആശുപത്രി അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റോയല്‍ ഒമാന്‍ പൊലിസിന്റെ കോപ്ടറിലാണ് ഇയാളെ നിസ്‌വ റഫറന്‍സ് ആശുപത്രിയിലേക്ക് മാറ്റിയത്.
കനത്ത മഴയില്‍ കുടുങ്ങിയ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 16 പര്‍വതാരോഹകരുടെ സംഘത്തില്‍ പെട്ടവരാണ് പെട്ടെന്നുണ്ടായ മലവെള്ള പാച്ചിലിൽ ഒഴുകിപ്പോയത്. സംഘത്തില്‍പ്പെട്ട മറ്റ് നാലുപേര്‍ക്ക് പരുക്കേറ്റു. ഇവർ ചികിത്സയിലാണെന്ന് സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു.
ദുരന്തത്തെക്കുറിച്ച് അറിയിപ്പ് ലഭിച്ചയുടന്‍ സിവില്‍ ഡിഫന്‍സ് സംഘം രക്ഷാപ്രവര്‍ത്തനത്തിന് എത്തിയെങ്കിലും പ്രതികൂല കാലാവസ്ഥയും പ്രയാസകരമായ ഭൂപ്രകൃതിയും കാരണം സംഭവസ്ഥലത്തേക്ക് എത്തിപ്പെടാന്‍ കഴിഞ്ഞില്ല.
ശക്തമായ മഴയില്‍ ആളുകള്‍ ജാഗ്രത പാലിക്കണമെന്ന് റോയൽ ഒമാൻ പൊലിസ് അറിയിച്ചു. പര്‍വതാരോഹണത്തിന് പോകുന്നവര്‍ നിദാ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം. അവര്‍ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കുകയും ചെയ്യണമെന്ന് ഫസ്റ്റ് ലെഫ്റ്റനന്റ് അലി ബിന്‍ സെയ്ദ് അറിയിച്ചു.
പര്‍വതാരോഹകര്‍ അവരുടെ ലൊക്കേഷന്‍ നിദാ ആപ്ലിക്കേഷന്‍ വഴി അധികൃതരുമായി പങ്കുവയ്ക്കണം. അവശ്യ സന്ദര്‍ഭങ്ങളില്‍ ആളുകള്‍ എവിടെയാണെന്ന് കണ്ടെത്താന്‍ ഇത് സിവില്‍ ഡിഫന്‍സിനെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വടക്കന്‍ അല്‍ ശറഖിയ, അൽ ദാഖിലിയ, അൽ ദാഖിറ, അല്‍ ബുറൈമി എന്നീ ഗവര്‍ണറേറ്റുകളിൽ ഇടിമിന്നലോടു കൂടിയ മഴ ലഭിച്ചതായി ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വൈകിട്ട് മൂന്നോടെ തുടങ്ങിയ കനത്ത മഴ ജനങ്ങളില്‍ പരിഭ്രാന്തി പരത്തി.
ശക്തമായ കാറ്റിനും മഴയ്ക്കുമൊപ്പം ആലിപ്പഴ വര്‍ഷവും ഈ മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മഴ കൂടുതല്‍ ശക്തമാകുമെന്നും അല്‍ ഹജര്‍ പര്‍വതനിരകളോട് ചേര്‍ന്നുള്ള മരുഭൂമി പ്രദേശങ്ങളെ ഇത് ബാധിക്കാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
കനത്ത മഴ പെയ്യുന്ന സാഹചര്യങ്ങളില്‍ ശക്തമായ ഒഴുക്കുള്ള പ്രദേശങ്ങളിലേക്കും വാദികളിലേക്കും യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നും സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page