Recent Visitors: 16
തിരുവനന്തപുരത്ത് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഒഴിവ്
തിരുവനന്തുപരം ജില്ലയിലെ സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് (മെയിൽ) തസ്തികയിൽ എസ്.സി മുൻഗണന വിഭാഗത്തിൽ ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട്.
പ്ലസ് ടു വിജയവും ജെ.പി.എച്ച്.എൻ അല്ലെങ്കിൽ പ്ലസ് ടു വിജയവും എ.എൻ.എം കോഴ്സ് വിജയവുമാണ് യോഗ്യത. 01.01.2023ന് 18-41 നും മധ്യേ (നിയമാനുസൃത വയസിളവ് ബാധകം) ആണ് പ്രായപരിധി. ശമ്പളം 24,520 രൂപ. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന എല്ലാ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതാത് എംപ്ലോയ്മെന്റ് എക്ചേഞ്ചുകളിൽ ജനുവരി 20നു മുമ്പായി പേര് രജിസ്റ്റർ ചെയ്യണം.
സംവരണ വിഭാഗത്തിന്റെ അഭാവത്തിൽ സംവരണേതര വിഭാഗക്കാരെയും പരിഗണിക്കും.
© Metbeat News Career