നിപ വൈറസ് ബാധയെ തുടർന്ന് ജാഗ്രത മുന്നൊരുക്കങ്ങളുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടത് തിങ്കളാഴ്ച (25/09/2023)മുതൽ തുറന്നു പ്രവർത്തിക്കും. വൈറസ് വ്യാപനത്തിന്റെ ഭീഷണി കുറഞ്ഞുവരുന്ന പശ്ചാത്തലത്തിലാണ് അവധി പിൻവലിച്ചത്.
എന്നാൽ കണ്ടൈൻമെന്റ് സോണുകളായി പ്രവർത്തിക്കുന്ന ഭാഗങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും.ക്ലാസുകൾ ഓൺലൈൻ ആയി മാത്രം.
ജാഗ്രത തുടരുക
പുതിയ നിപ്പ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ജാഗ്രത തുടരാൻ ജില്ലാ കളക്ടർ അറിയിച്ചു. വിദ്യാർത്ഥികളും അധ്യാപകരും നിർബന്ധമായും മാസ്ക് ഉപയോഗിക്കുക.

സ്കൂളുകളുടെ പ്രവേശന കവാടങ്ങളിലും ക്ലാസ് റൂമുകളിലും സാനിറ്റൈസറുകൾ നിർബന്ധം. വിദ്യാർത്ഥികളും അധ്യാപകരും ഇടയ്ക്കിടയ്ക്ക് കൈകൾ സാനിറ്റൈസ് ചെയ്യണം എന്നും ഉത്തരവിൽ പറയുന്നു.