ഒരാഴ്ചയിലേറെയായി പ്രളയം തുടരുന്ന ന്യൂസിലാന്റിൽ ശക്തമായ ഭൂചലനവും. പ്രളയത്തെയും ചുഴലിക്കാറ്റിനെയും തുടർന്ന് കഴിഞ്ഞ ദിവസം ന്യൂസിലന്റിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ റിക്ടർ സ്‌കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റിപ്പോർട്ട് ചെയ്തതെന്ന് യു.എസ് ജിയോളജിക്കൽ സർവേ അറിയിച്ചു.
പരപരൗമുവിന് 50 കി.മി വടക്കു പടിഞ്ഞാറ് ആണ് ഭൂചലന പ്രഭവ കേന്ദ്രം. ന്യൂസിലന്റ് ഭൂചലന നിരീക്ഷണ ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം തീവ്രത 6 ആണ്. പ്രളയം നാശം വിതച്ച നോർത്ത് അയലന്റിലും വ്യാപകമായി കുലുങ്ങി. നാശനഷ്ടം സംബന്ധിച്ച റിപ്പോർട്ടുകളില്ല. 20 സെക്കന്റ് വരെ ഭൂചലനം നീണ്ടു നിന്നു.