പ്രളയം തടയാൻ പുഴയും കടലും 3D മാപ്പ് ചെയ്യും: നാസയുടെ ഉപഗ്രഹം നാളെ വിക്ഷേപിക്കും

ഭൗമോപരിതലത്തിലെ വെള്ളത്തെ കുറിച്ച് മാപ് ചെയ്യാൻ പുതിയ പദ്ധതിയുമായി നാസ രംഗത്ത്. സർഫസ് വാട്ടർ ആന്റ് ഓഷ്യൻ ടോപോഗ്രഫി (SWOT) എന്നു പേരിട്ട പദ്ധതിക്കുള്ള ഉപഗ്രഹം നാളെ തെക്കൻ കാലിഫോർണിയയിൽ നിന്ന് വിക്ഷേപിക്കും. കടൽ, കുളം, തടാകങ്ങൾ, നദികൾ, പുഴകൾ തുടങ്ങി ജലസ്രോതസുകളെയാണ് ഉപഗ്രഹം ഉപയോഗിച്ച് പഠിക്കുക. ഇതുവരെ അത്തരമൊരു സമഗ്രമായ പഠനം നടന്നിട്ടില്ല.

ത്രിഡി മാപ്പിങ് നടത്തും
പുഴകളുടെയും തടാകങ്ങളുടേയും സമുദ്രങ്ങളുടെയും ത്രിമാന മാപ്പിങ് നടത്തുക എന്നതും പദ്ധതിയിലുണ്ടെന്ന് നാസ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തിൽ സമുദ്രങ്ങളുടെ പങ്ക് എന്ത് എന്നതിനെ കുറിച്ചും പഠിക്കും. വരൾച്ച, പ്രളയം എന്നിവയെ ചെറുക്കുന്നതിന് പഠനം സഹായകമാകുമെന്ന് നാസ അറിയിപ്പിൽ പറഞ്ഞു.

എന്തെല്ലാം പഠിക്കും
എത്ര വെള്ളം, അവയുടെ ഒഴുക്ക്, മാറ്റങ്ങൾ, വെള്ളത്തിലെ രാസവസ്തുക്കളുടെ സാന്നിധ്യം എത്രത്തോളം ശുദ്ധജലം ലഭ്യമാണ്് തുടങ്ങിയവയെല്ലാം ഉപഗ്രഹ സെൻസറുകൾ വഴി പഠിക്കും. പ്രളയ സാധ്യത, എങ്ങനെ കാലാവസ്ഥാ വ്യതിയാനം സംഭവിക്കുന്നു തുടങ്ങിയവയെല്ലാം പഠനത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. SWOT നാളെ ഭ്രമണപഥത്തിലെത്തും. ലോസ്ആഞ്ചൽസിൽ നിന്ന് 275 കി.മി അകലെയുള്ള വാൻഡെൻബർഗിലെ യു.എസ് സ്‌പേസ് ഫോഴ്‌സ് ബേസിൽ നിന്നാണ് ഉപഗ്രഹം വിക്ഷേപിക്കുക. ഫാൽക്കൺ 9 റോക്കറ്റാണ് ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുക.

Leave a Comment