ന്യൂനമർദം: ഒമാനിൽ മഴ രണ്ടു ദിവസം കൂടി തുടരും

ഒമാനിൽ കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന മഴ തുടരാൻ സാധ്യത. ന്യൂനമർദത്തിന്റെ സ്വാധീനത്താൽ വിവിധ ഗവർണറേറ്റുകളിൽ വ്യാഴാഴ്ച രാവിലെ വരെ മഴ തുടരാനാണ് സാധ്യത. മഴ തുടരുമെന്ന് ഒമാൻ കാലാവസ്ഥാ വകുപ്പും അറിയിച്ചു. നാഷനൽ സെന്റർ ഫോർ ഏളി വാണിങ് ഓഫ് മൾട്ടിപ്പിൾ ഹസാഡ്‌സ് (National Centre for Early Warning of Multiple Hazards) അറിയിച്ചു.
ന്യൂനമർദം ശക്തിപ്പെട്ട് തീവ്ര ന്യൂനമർദമായതോടെ മുസന്ദം, സൗത്ത്, നോർത്ത് ബാത്തിന, ബുറൈമി, ദാഖിലിയ, മസ്‌കത്ത്, അൽ ദാഹിറ, നോർത്ത്, വടക്ക് ഷറക്കീയ എന്നിവിടങ്ങളിലാണ് മഴ സാധ്യത.
ഈ മേഖലകളിൽ ശക്തി കുറഞ്ഞും കൂടിയും മഴക്ക് സാധ്യതയുണ്ട്. മലയോര മേഖലകളിൽ ഇടിയോടു കൂടെയുള്ള മഴക്കാണ് സാധ്യത.
മസ്‌കത്ത് ഗവർണറേറ്റിലെ സീബ്, മത്രസ അൽ അമേറത്ത് എന്നിവിടങ്ങളിൽ അടുത്ത ഏതാനും ദിവസം കൂടി മഴ തുടരും.

Leave a Comment