ഇന്ന് വടക്കൻ കേരളത്തിൽ കൂടുതൽ മഴ സാധ്യത

ഇന്നലത്തെ അപേക്ഷിച്ച്  ഇന്ന് വടക്കൻ കേരളത്തിൽ കൂടുതൽ മഴയ്ക്ക് സാധ്യത. തെക്കൻ കേരളത്തിലും വടക്കൻ കേരളത്തിലുമാണ് ഇന്ന് കൂടുതൽ മഴ പ്രതീക്ഷിക്കുന്നത്. ഇന്ന് മധ്യകേരളത്തിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മാത്രമായിരിക്കും വേനൽ മഴ ലഭിക്കുക. രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഞ്ഞ ജാഗ്രതാ നിര്‍ദേശം.

വടക്കൻ കേരളത്തിൽ കോഴിക്കോട്, കണ്ണൂർ, കാസർകോട്, വയനാട്, മലപ്പുറം ജില്ലകളിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത. കൂടാതെ പാലക്കാടിന്റെ കിഴക്കൻ മേഖലകളിലും മഴയ്ക്ക് സാധ്യതയുണ്ട്. തെക്കൻ കേരളത്തിൽ കൊല്ലം, തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്. മധ്യകേരളത്തിൽ എറണാകുളം ജില്ല അതുപോലെ തൃശ്ശൂരിന്റെ ചില ഭാഗങ്ങളിലും മഴയ്ക്ക്സാധ്യതയുണ്ട്.

വരുംദിവസങ്ങളിലും  വേനൽ മഴ തുടരാനാണ് സാധ്യത. മഴക്കൊപ്പം ശക്തമായ ഇടിമിന്നലിന് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നാളെ ഇടുക്കി, പാലക്കാട് ജില്ലകളിലും, 30 ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലും യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. കേരള തീരത്ത് 28 ന് രാത്രി 11.30 വരെ 0.5 മുതല്‍ 1.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. വേഗത 05 – 35 cm/s വരെ മാറിവരുവാന്‍ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment