രണ്ടു ദിവസം മഴ സജീവമാകും; കടൽ പ്രക്ഷുബ്ധമായേക്കും

കേരളത്തിൽ നാളെ (വെള്ളി) മുതൽ തിങ്കൾ വരെ കാലവർഷം നേരിയ തോതിൽ സജീവമാകും. വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കും മധ്യകേരളത്തിൽ ഇടത്തരം മഴക്കും തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ഇടത്തരം മഴക്കും സാധ്യതയുണ്ട്. കാലവർഷക്കാറ്റ് അറബിക്കടലിൽ സജീവമാകുന്നതാണ് മഴക്ക് കാരണം. കേരളത്തോടൊപ്പം പടിഞ്ഞാറൻ തീരത്ത് ഗുജറാത്ത് വരെയുള്ള ഭാഗത്തും ശക്തമായ തോ ഇടത്തരമോ ആയ മഴ പ്രതീക്ഷിക്കാം. തമിഴ്നാട്ടിലും കേരളത്തിന്റെ കിഴക്കൻ മേഖലകളിലും ഇടിയോടു കൂടിയുള്ള മഴക്കും സാധ്യതയുണ്ട്. അറബിക്കടലിൽ കാറ്റിന്റെ ഗതി ശക്തിപ്പെടുത്തുന്നതിനാൽ ജാഗ്രത പാലിക്കണം. ഉയർന്ന തിരമാലകൾ ക്കും കടൽക്ഷോഭത്തിൽ സാധ്യതയുണ്ട്. ഒമാനിലെ സലാലയിലും കൂടുതൽ മഴ ലഭിക്കാൻ അനുകൂല സാഹചര്യമാണ് നിലവിലുള്ളത്.

ഉയർന്ന തിരമാല സാധ്യത

കേരള തീരത്ത്  (വിഴിഞ്ഞം മുതൽ കാസർകോട് വരെ) 25-06-2022  രാത്രി 11.30 വരെ 2.8 മുതൽ 3.1 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. മൽസ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരുക.
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.  മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കണമെന്നും ജാഗ്രതാ നിർദ്ദേശത്തിൽ പറയുന്നു.

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment