Live Rain Reporting (30/08/24) : അറബിക്കടലിൽ ചുഴലിക്കാറ്റ് സാധ്യത, കേരളത്തിലും ഒമാനിലും മഴ കനക്കും

Live Rain Reporting (30/08/24) : അറബിക്കടലിൽ ചുഴലിക്കാറ്റ് സാധ്യത, കേരളത്തിലും ഒമാനിലും മഴ കനക്കും

മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ഇന്നലെ രൂപപ്പെട്ട ന്യൂനമർദ്ദത്തെയും (low pressure area) കേരളതീരം മുതൽ ഗുജറാത്ത് വരെ നീളുന്ന തീരദേശ  ന്യൂനമർദ്ദ പാത്തിയെയും (offshore trough) തുടർന്ന്  മഴ തുടരും. വടക്കു പടിഞ്ഞാറൻ ഇന്ത്യയ്ക്കും പാകിസ്ഥാനും മുകളിലായി തുടരുന്ന മറ്റൊരു തീവ്ര ന്യൂനമർദ്ദം (Deep Depression) ഈ മേഖലയിൽ പ്രളയത്തിനും കനത്ത മഴക്കും കാരണമാകും.

ഈ തീവ്ര ന്യൂനമർദം (Deep Depression) അറബിക്കടലിൽ പ്രവേശിച്ച് ചുഴലിക്കാറ്റ് (cyclonic storm) ആയി മാറാനുള്ള സാധ്യത ഉണ്ട്. അസ്ന എന്ന പേരിൽ ആണ് ഈ ചുഴലിക്കാറ്റ് അറിയപ്പെടുക.

തുടർന്ന് ഒമാനിലേക്ക് പോകും. അറബിക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെട്ടാൽ പാക്കിസ്ഥാൻ തീരങ്ങളെയടക്കം ബാധിക്കും. നിലവിൽ പാക്കിസ്ഥാനിലെ കറാച്ചി ഉൾപ്പെടെയുള്ള മേഖലകളിൽ കനത്ത മഴയും പ്രളയവും തുടരുകയാണ്. ഇത് 2-3 രണ്ടുദിവസം കൂടി തുടരും.
തുടർന്ന് ഒമാനിൽ കനത്ത മഴയും പ്രാദേശിക വെള്ളക്കെട്ടുകളും ഉണ്ടാക്കും.

അടുത്തയാഴ്ച ഒമാനിലെ മധ്യ മേഖലകളിൽ ആണ് മഴ ശക്തിപ്പെടുകയും പ്രളയ സാധ്യത ഉടലെടുക്കുകയും ചെയ്യുക. ഒമാൻ്റെ തലസ്ഥാനമായ മസ്കത്തിൽ അടക്കം അടുത്തയാഴ്ച തുടക്കത്തിൽ കനത്ത മഴ ലഭിക്കും.

ഇന്ന് (വെള്ളി) കേരളത്തിൽ പരക്കെ മഴ ലഭിക്കാനും ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട  ന്യൂനമർദം കാരണമായേക്കും. കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ വിവിധ പ്രദേശങ്ങളിൽ മഴ റിപ്പോർട്ട് ചെയ്തു. ഓഗസ്റ്റ് മാസത്തിലെ അവസാന വാരത്തിലെ ഏറ്റവും കൂടുതൽ മഴയാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്.

ഇന്ന് രാവിലത്തെ റഡാർ ചിത്രങ്ങൾ പ്രകാരം മധ്യകേരളത്തിൽ ശക്തമായ മഴ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എറണാകുളം ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിലും ഇടുക്കിയിലും ശക്തമായ മഴ റിപ്പോർട്ട് ചെയ്യുന്നു. കോട്ടയം ആലപ്പുഴ ജില്ലകളിലും മഴയുണ്ട്.

കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ സാധാരണ മഴ റിപ്പോർട്ട് ചെയ്തു. അടുത്ത 3 ദിവസങ്ങളിലായി ബംഗാൾ കടലിൽ ന്യൂനമർദ്ദത്തിന്റെ സ്വാധീനം കേരളത്തിൽ ഉണ്ടാകും. ഇടവിട്ട മഴ കേരളത്തിൽ തുടരും. മഴക്കൊപ്പം ഇടിമിന്നലും കാറ്റും പ്രതീക്ഷിക്കാം. ന്യൂനമർദ്ദം കേരളത്തിന്റെ മുകളിലൂടെ മേഘങ്ങളെ വലിച്ചെടുക്കുന്നതാണ് കാരണം.

വടക്കൻ ജില്ലകളിലാണ് മഴ കൂടുതൽ സജീവമാകുക. മധ്യകേരളത്തിലും മഴ ഉണ്ടാകും. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴ ലഭിക്കുമെങ്കിലും തീവ്ര മഴ സാഹചര്യം നിലവിൽ ഇല്ല. കോഴിക്കോട്, കാസർകോട് കണ്ണൂർ,വയനാട്, മലപ്പുറം ജില്ലകളിൽ ഇന്ന് മഴ ശക്തിപ്പെടും. കേന്ദ്ര കാലാവസ്ഥാ വകുപ്പ് വടക്കൻ ജില്ലകളിലെ നാല് ജില്ലകളിൽ നിന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് താഴെക്കൊടുത്ത Metbeat News Live Update ലോഡ് ആകുന്നത് വരെ കാത്തിരിക്കുക.

Share this post

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment