ബംഗാൾ ഉൾക്കടലിൽ ഒഡിഷ തീരത്ത് ന്യൂനമർദം രൂപപ്പെട്ടു; ഉത്തരേന്തയിൽ കനത്ത മഴ തുടരും

ബംഗാൾ ഉൾക്കടലിൽ ഒഡിഷ തീരത്ത് ന്യൂനമർദം രൂപപ്പെട്ടു; ഉത്തരേന്തയിൽ കനത്ത മഴ തുടരും

വടക്കൻ ബംഗാൾ ഉൾക്കടലിൽ ഈ സീസണിലെ ആദ്യ ന്യൂനമർദ്ദം രൂപപ്പെട്ടു. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഒഡിഷ തീരത്താണ് ഇന്നലെ ന്യൂനമർദ്ദം രൂപപ്പെട്ടത്. ഇതേ തുടർന്ന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കാലവർഷം സജീവമാകും.

കേരളതീരത്തുനിന്ന് ജെറ്റ് സ്ട്രീം വടക്കൻ മേഖലകളിലേക്ക് നീങ്ങിയതോടെ ഉത്തരേന്ത്യയിൽ ശക്തമായ മഴ ഇന്നും തുടരും. ഇതോടൊപ്പം ന്യൂനമർദ്ദത്തിന്റെ സ്വാധീനം കൂടി ഉള്ളതിനാൽ കൊങ്കൺ മുതൽ വടക്കോട്ടുള്ള മേഖലകളിൽ മഴശക്തിപ്പെടും.

കേരളതീരത്ത് ഇന്നലെയോടെ പടിഞ്ഞാറൻ കാറ്റ് ദുർബലമായിട്ടുണ്ട്. എങ്കിലും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടവേളകളോടെ മഴ ലഭിക്കും. ഇന്നലെ പാലക്കാട് ജില്ലയിലും വടക്കൻ കേരളത്തിലെ മറ്റു പ്രദേശങ്ങളിലും ഒറ്റപ്പെട്ട ഇടത്തരം മഴ ലഭിച്ചു. ഇന്നലെയോടെ ഇന്ത്യയിൽ ഭൂരിഭാഗം പ്രദേശങ്ങളിലും കാലവർഷം വ്യാപിച്ചു.

ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ ജലനിരപ്പ് താഴ്ന്നിട്ടില്ലാത്തതിനാലും കിഴക്കൻ വെള്ളത്തിന്റെ വരവ് കുറഞ്ഞിട്ടില്ലാത്തതിനാലും കുട്ടികളുടെ സുരക്ഷ മുൻനിർത്തി ഇന്ന് (29/06/24) കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ട്യൂഷൻ സെന്ററുകൾക്കും അങ്കണവാടികൾക്കും അവധി പ്രഖ്യാപിച്ചു.

ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.

പാലക്കാട്‌, കോട്ടപ്പുറം തോട്ടര ഹയർ സെക്കന്ററി സ്കൂളിന് മുന്നിൽ പുളിമരം വീണു സ്കൂളിലെ 8 കുട്ടികളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആലപ്പുഴ മാവേലിക്കര തഴക്കര ഉമാ മഹേശ്വര ക്ഷേത്രത്തിനു സമീപം നിർമാണത്തിലിരിക്കുന്ന വീടിന്റെ കോൺക്രീറ്റു തകർന്നു 2 പേർ മരിച്ചു. കാലവർഷം ഇന്നലെ രാജ്യത്തിൻ്റെ ഭൂരിഭാഗം മേഖലകളിലും എത്തി.

കേരളതീരത്ത് മഹാരാഷ്ട്ര വരെ ഉള്ള മൺസൂൺ മഴപ്പാത്തി (monsoon trough) ഇപ്പോഴും തുടരുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ Somali Jet Stream സജീവമായിരുന്ന സമയത്തും മൺസൂൺ മഴപ്പാത്തി ഉണ്ടായിരുന്നു. ഇത് തുടരുന്നതിനാലും കടലിൽ മേഘരൂപീകരണം നടക്കുന്നതിനാലും ഒറ്റപ്പെട്ട മഴ ഇടവേള കേരളത്തിൽ ലഭിക്കും.

കാലവർഷക്കാറ്റ് കേരളതീരത്ത് ദുർബലമായതിനാൽ വൈകുന്നേരങ്ങളിൽ കിഴക്കൻ മേളകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിയോട് കൂടെയും മഴയുണ്ടാകും. പൂർണമായി മഴ മാറിയെന്ന് ഇന്നും പറയാൻ കഴിയില്ല. പടിഞ്ഞാറൻ കാറ്റ് കേരളത്തിന് വടക്കോട്ടേക്ക് ഷിഫ്റ്റ് ചെയ്തതാണ് ഇപ്പോൾ ഉത്തരേന്ത്യയിൽ കനത്ത മഴക്ക് ഇടയാക്കുന്നത്.

കിഴക്കൻ ഉത്തർപ്രദേശ്, ഡൽഹി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഇനിയും ശക്തമായ മഴ വരാനിരിക്കുന്നതേയുള്ളൂ. അടുത്ത ദിവസങ്ങളിലും ഇനി അടുത്തയാഴ്ച തുടക്കത്തിലും ശക്തമായ മഴ ഈ മേഖലകളിൽ ലഭിക്കും. കൃഷിനാശത്തിനും വെള്ളക്കെട്ടിനും ഇടയാക്കുന്ന മഴയാണ് പ്രതീക്ഷിക്കേണ്ടത്.

metbeat news

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.

വാട്‌സ്ആപ്

ടെലഗ്രാം

വാട്‌സ്ആപ്പ് ചാനല്‍

Google News

Facebook Page

Weatherman Kerala Fb Page

Share this post

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment