ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു; കേരളത്തിൽ ഈ ആഴ്ച മഴ ശക്തിപ്പെടും

വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു. കേരളത്തിലെ മഴക്ക് അനുകൂലമായി കാലവർഷ കാറ്റിന്റെ ഇത് ശക്തിപ്പെടുത്തും. കഴിഞ്ഞ ആഴ്ച Metbeat Weather ന്റെ ഫോർ കാസ്റ്റിൽ ജൂൺ 25 മുതൽ 30 വരെ കേരളത്തിൽ മഴക്ക് സാധ്യത ഉണ്ട് എന്ന് പറഞ്ഞിരുന്നു. അതിന് അനുകൂല അന്തരീക്ഷമാണ് ഇപ്പോൾ ഒരുങ്ങുന്നത്.

ന്യൂനമർദത്തിന് ഒപ്പം കേരള തീരം മുതൽ മഹാരാഷ്ട്ര തീരം വരെ ന്യൂനമർദ പാത്തിയും (Trough) രൂപപ്പെട്ടുണ്ട്. ഇത് വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് കാരണമാകുമെന്നാണ് മെറ്റ്ബീറ്റ് വെതറിന്റെ നിരീക്ഷണം. ഇതേ കുറിച്ച് കഴിഞ്ഞ ആഴ്ച നൽകിയ വിഡിയോ റിപ്പോർട്ട് കാണാം.

Leave a Comment