യു.എ.ഇയിൽ നേരിയ ഭൂചലനം രേഖപ്പെടുത്തി

യുഎഇയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) അറിയിച്ചു..റിക്ടർ സ്കെയിലിൽ 1.9 തീവ്രത രേഖപ്പെടുത്തി.ദിബ്ബ അൽ ഫുജൈറ തീരത്ത് രാത്രി 8 മണിക്കാണ് അനുഭവപ്പെട്ടത്.

അവിടെയുള്ള താമസക്കാർക്ക് ഇത് നേരിയതോതിൽ തിരിച്ചറിയാൻ സാധിച്ചു.യുഎഇ നിവാസികൾക്ക് ഭൂകമ്പത്തെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഭൂകമ്പശാസ്ത്ര വിദഗ്ധർ അറിയിച്ചു. ഞങ്ങൾക്ക് ഒരു വർഷത്തിൽ രണ്ട് മുതൽ മൂന്ന് വരെ ഇടയ്ക്കിടെ ഭൂചലനങ്ങൾ ഉണ്ടാകാറുണ്ട്. ആളുകൾക്ക് ഈ ഭൂചലനങ്ങളിൽ ഭൂരിഭാഗവും അനുഭവപ്പെടില്ല, അവ സെൻസറുകൾ വഴി കണ്ടെത്തുന്നു.

ഈ ഭൂചലനങ്ങളെല്ലാം കെട്ടിടങ്ങളെയോ (രാജ്യത്തെ) അടിസ്ഥാന സൗകര്യങ്ങളെയോ ബാധിക്കില്ല.”എൻ‌സി‌എമ്മിലെ സീസ്മോളജി വിഭാഗം ഡയറക്ടർ ഖലീഫ അൽ എബ്രി പ്രതികരിച്ചു.

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment