കേരളത്തിൽ ചില മേഖലകളിൽ ഉച്ചയ്ക്ക് ശേഷം കാറ്റിന് സാധ്യത, കന്യാകുമാരി കടലിൽ മത്സ്യബന്ധന വിലക്ക്

കേരളത്തിൽ ഉച്ചയ്ക്ക് ശേഷം കാറ്റിന് സാധ്യത. ചൂടിന് നേരിയ ആശ്വാമായി കിഴക്കൻ മേഖലകളിൽ കാറ്റ് ലഭിക്കുമെന്നാണ് മെറ്റ്ബീറ്റ് വെതറിന്റെ നിരീക്ഷണം. ഉച്ചയ്ക്ക് 3 മുതൽ വൈകിട്ട് ആറു വരെ കിഴക്കൻ മേഖലയിലും ഇടനാടു പ്രദേശങ്ങളിലും മണിക്കൂറിൽ 45 കി.മി വരെ വേഗത്തിലുള്ള കാറ്റു വീശാം. ചില ജില്ലകളിൽ തീരദേശത്തും കാറ്റുണ്ടാകും.

നാളെ (വെള്ളി) കാസർകോട് ജില്ലയിലെ തയ്യേനി, കണ്ണൂർ ജില്ലയിലെ നടുവിൽ, പേരാവൂർ മേഖലകൾക്ക് കിഴക്കും വയനാട് ജില്ലയിലെ എല്ലാ പ്രദേശങ്ങളും, തൃശൂർ, പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം, പാലക്കാട്, മണ്ണാർക്കാട്, നെല്ലിയാമ്പതി, കാരാപാറ, കൊടുവായൂർ മേഖലകൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 കി.മി വരെ വേഗത്തിലുള്ള കാറ്റിന് സാധ്യതയുണ്ടെന്ന് മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകർ പറയുന്നു.

ഇടുക്കി ജില്ലയിലെ കുമളി, കമ്പം, കട്ടപ്പന, നെടുങ്കണ്ടം മേഖലയിൽ മണിക്കൂറിൽ 40 കി.മ വരെയുള്ള കാറ്റിനും സാധ്യത. കൊല്ലം ജില്ലയിലെ ആര്യങ്കാവ്, കുളത്തുപുഴ, പുനലൂർ, പത്തനംതിട്ട അച്ചൻകോവിൽ മേഖലകളിലും മണിക്കൂറിൽ 40 കി.മി വരെ വേഗത്തിലുള്ള കാറ്റിന് സാധ്യതയുണ്ട്.

വൈകിട്ട് കണ്ണൂർ ജില്ലയുടെ മറ്റു ഭാഗങ്ങളിലും കോഴിക്കോട് ജില്ലയിലെ വടകര, ബാലുശ്ശേരി മേഖലയിലും മണിക്കൂറിൽ 30 മുതൽ 40 കി.മി വരെയുള്ള കാറ്റ് പ്രതീക്ഷിക്കാം. കന്യാകുമാരി കടലിൽ 40 മുതൽ 45 കി.മി വരെയുള്ള കാറ്റിനു സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിന് കാലാവസ്ഥാ വകുപ്പ് ഈ മാസം 6 വരെ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കേരളം, തമിഴ്‌നാട്, ലക്ഷദ്വീപ് തീരങ്ങളിൽ മുന്നറിയിപ്പില്ല.

Share this post

Leave a Comment