ഒഡിഷയിൽ ഭൂചലനം: പരിഭ്രാന്തരായ ജനങ്ങൾ വീടുവിട്ടിറങ്ങി

ഒഡിഷയിലെ കൊരാപുട്ടിൽ ഇന്ന് പുലർച്ചെ ഭൂചലനമുണ്ടായി. 3.8 തീവ്രത രേഖപ്പെടുത്തി. പുലർച്ചെ 5നാണ് ഭൂചലനം ഉണ്ടായതെന്ന് ദേശീയ ഭൂചലന നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദാമോപരിതലത്തിൽ നിന്ന് അഞ്ച് കിലോമീറ്റർ താഴെയാണ് പ്രഭവ കേന്ദ്രം. ജനങ്ങൾ പരിഭ്രാന്തരായി പുറത്തിറങ്ങി. ചിലയിടത്ത് വീടുകൾക്ക് നേരിയ വിള്ളലുണ്ടായി.

സംസ്ഥാനത്ത് നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഛത്തീസ്ഗഡിലെ ജഗാൽ പൂരിൽ നിന്നും 129 കിലോമീറ്റർ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. സമീപപ്രദേശമായ നാരായൺ പട്ടനയിലെ ജനങ്ങൾക്കും ഭൂചലനം അനുഭവപ്പെട്ടു. പരിഭ്രാന്തനായ ജനങ്ങൾ പുലർച്ചെ വീടുകളിൽ നിന്നും പുറത്തിറങ്ങി തെരുവിൽ കഴിയുകയായിരുന്നു.

Leave a Comment