വോട്ടെണ്ണുന്നതിന് മുമ്പ് ആകാശത്തുണ്ടായ അത്ഭുത പ്രതിഭാസം കാണാം
ദക്ഷിണാഫ്രിക്കയിൽ ദേശീയ വോട്ടെണ്ണൽ കഴിഞ്ഞ ദിവസമാണ് നടന്നത്. അതിനിടെ ആകാശത്തുണ്ടായ പ്രതിഭാസം ആളുകൾക്ക് ആശങ്കയും കൗതുകവും ഉണ്ടാക്കി. ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിലാണ് സംഭവം.
ഫലപ്രഖ്യാപനത്തിന് ഒരു ദിവസം മുമ്പാണ് ദക്ഷിണാഫ്രിക്കയുടെ തലസ്ഥാനമായ കേപ് ടൗണിന് മുകളില്‍ ഒരു മേഘരൂപം പ്രത്യക്ഷപ്പെട്ടത്. മേഘത്തിന്‍റെ രൂപമാണ് ജനങ്ങളില്‍ കൗതുകമുണർത്തിയത്. സാധാരണ കാണാറുള്ള മേഘരൂപങ്ങളിലൊന്നുമായിരുന്നില്ല അതിനെന്നതാണ് കാരണം.
ചുവപ്പും ചാരനിറവും കലര്‍ന്നതായിരുന്നു ഈ മേഘത്തിന്‍റെ നിറം. വിചിത്ര മേഘത്തിന്‍റെ വീഡിയോ വൈകാതെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.
എന്നാൽ ഇത് ലെൻ്റികുലാർ മേഘങ്ങൾ (lenticular cloud) ആണെന്ന് പിന്നീട് തിരിച്ചറിഞ്ഞു. ലെൻസിന്റെ ആകൃതിയിലുള്ള മേഘങ്ങളാണ് ഇവ. ഒരു സോസർ കൂടി മേഘങ്ങളോടൊപ്പം വച്ചതുപോലെ തോന്നും. ഇതൊരു പ്രത്യേക കാലാവസ്ഥ പ്രതിഭാസമാണ്. അന്തരീക്ഷത്തിൽ കാറ്റിന്റെ ഒഴുക്കിനു തടസ്സമുണ്ടാകുമ്പോഴാണ് ഇത്തരത്തിലുള്ള മേഘങ്ങളുടെ രൂപപ്പെടുന്നത്.
മറ്റു തടസ്സങ്ങൾ മൂലം ഈർപ്പമുള്ള മേഘങ്ങൾ ശക്തമായി മുകളിലേക്ക് ഉയരുമ്പോൾ തണുത്ത് മേഘങ്ങൾ രൂപപ്പെടുകയാണ് ചെയ്യുക. ഇത് പൂർണ്ണമായും ഒരു പ്രകൃതി പ്രതിഭാസത്തിന്റെ കാരണമാണ് ഉണ്ടാകുന്നത്. മനുഷ്യർക്കോ പ്രകൃതിക്കോ ഇത് ദോഷകരമല്ല.
കഴിഞ്ഞദിവസം ജപ്പാനിലെ ഹ്യൂജി പർവതത്തിന് മുകളിലും ഇത്തരത്തിൽ മേഘങ്ങൾ രൂപപ്പെട്ടിരുന്നു. അതിൻ്റെ വീഡിയോ കാണാം.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.