2023 ല2023 ലെ അവസാന ന്യൂനമർദം അറബികടലിൽ രൂപപ്പെട്ടു – Metbeat News
2023 ലെ അവസാന ന്യൂനമർദം അറബിക്കടലിൽ രൂപപ്പെട്ടു. തെക്ക് കിഴക്കൻ അറബികടലിന് മുകളിലാണ് ന്യൂനമർദം ഇപ്പോൾ സ്ഥിതി ചെയ്യുന്നത്. ഭൂമധ്യരേഖക്ക് സമീപം പടിഞ്ഞാറൻ ഇന്ത്യൻ മഹാ സമുദ്രത്തിനു സമീപമാണിത്. ന്യൂനമർദം അടുത്ത 48 മണിക്കൂറിൽ വീണ്ടും ശക്തിപ്പെടാൻ സാധ്യതയുണ്ടെങ്കിലും കേരളം ഉൾപ്പെടെ മഴക്ക് സാധ്യതയില്ല എന്നാണ് Metbeat Weather പറയുന്നത്.
ന്യൂനമർദ്ദത്തിന്റെ സഞ്ചാര പാതയിൽ ഇനിയും കൃത്യത വന്നിട്ടില്ല. ചില ഏജൻസികൾ ലക്ഷദ്വീപ് മേഖലയിലേക്ക് നീങ്ങാൻ സാധ്യതയുള്ളതായി സൂചന നൽകുന്നുണ്ട്. അങ്ങനെ സംഭവിച്ചാൽ കേരളത്തിൽ മഴ പ്രതീക്ഷിക്കാനാകും. ഇപ്പോൾ കേരളത്തിൽ നിന്ന് ഏറെ അകലെയാണ് ന്യൂനമർദ്ദം രൂപപ്പെട്ട കടൽ മേഖല. അതിനാൽ തന്നെ കേരളത്തിലേക്ക് വരുന്ന പടിഞ്ഞാറൻ കാറ്റിനെ ന്യൂനമർദ്ദം സ്വാധീനിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ വരണ്ട കാലാവസ്ഥയാണ് അനുഭവപ്പെട്ടിരുന്നത്. എന്നാൽ ഇന്നലെ ചില തീരദേശ ജില്ലകളിൽ വൈകിട്ട് മഴമേഘങ്ങൾ ദൃശ്യമായിരുന്നു. ന്യൂനമർദ്ദം രൂപപ്പെടുന്നതിന്റെ മുന്നോടിയായാണ് ഇങ്ങനെ സംഭവിച്ചത് എന്നാൽ എവിടെയും ഇത് മഴ നൽകിയില്ല. ഇത്തരം ഒരു സാധ്യത നേരത്തെ ദൃശ്യമായിരുന്നെങ്കിലും മഴ സാധ്യത ഇല്ലാത്തതുകൊണ്ടാണ് പ്രത്യേക റിപ്പോർട്ട് metbeatnews.com നൽകാതിരുന്നത്.
വരും ദിവസങ്ങളിലും കേരളത്തിൽ കാര്യമായ മഴ സാധ്യതയില്ല. കഴിഞ്ഞ ദിവസം തെക്കൻ കേരളത്തിന്റെ കിഴക്കൻ പ്രദേശങ്ങളിൽ പുതുവത്സര ദിനത്തിലും തലേ ദിവസവും നേരിയ മഴ സാധ്യത ഉണ്ടാകുമെന്ന് സൂചന നൽകിയിരുന്നു. ഇത്തരം മഴക്ക് മാത്രമാണ് ഇപ്പോഴത്തെ നിരീക്ഷണത്തിൽ സാധ്യത ഉള്ളത്. എന്നാൽ തമിഴ്നാട്ടിൽ അടുത്ത ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്. ഈയിടെ പ്രളയം ഉണ്ടായ തെക്കൻ ജില്ലകളിലാണ് മഴ സാധ്യതയുള്ളത്. എന്നാൽ വീണ്ടും പ്രളയ സാധ്യത ഇല്ല.
ന്യൂനമർദ്ദത്തിന്റെ സഞ്ചാരപാ തയ്ക്കനുസരിച്ചായിരിക്കും കേരളത്തിലെ ഇനിയുള്ള ദിവസങ്ങളിലെ മഴ സാധ്യത. വരും ദിവസങ്ങളിൽ ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ നൽകാനാകും.