വേനൽ മഴയിൽ പറമ്പിലെ കാടുകൾ വളർന്നോ? വൃത്തിയാക്കിയില്ലെങ്കിൽ പണി വരുന്നു

കേരളത്തിലെ മിക്ക ജില്ലകളിലും വേനൽ മഴ വളരെ നല്ല രീതിയിൽ ലഭിച്ചു. വേനൽ മഴയിൽ വീട്ടിലെ പറമ്പുകൾ എല്ലാം കാടുപിടിച്ചിരിക്കുകയാണോ? കാടുപിടിച്ചിരിക്കുന്ന പറമ്പ് വൃത്തിയാക്കിയില്ലെങ്കിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ഇടപെടും. പറമ്പ് വൃത്തിയാക്കിയില്ലെങ്കിൽ തദ്ദേശസ്വയംഭരണ വകുപ്പ് ഉടമയ്ക്ക് ആദ്യം നോട്ടീസ് നൽകും. എന്നിട്ടും നടപടി സ്വീകരിച്ചില്ലെങ്കിൽ പഞ്ചായത്തോ മുൻസിപ്പാലിറ്റിയോ ഇടപെട്ട് തൊഴിലാളികളെ വെച്ച് പറമ്പ് വൃത്തിയാക്കി അതിന്റെ ചിലവ് ഉടമയിൽ നിന്ന് ഈടാക്കും.

കാ​ടു​ക​യ​റി​ക്കി​ട​ക്കു​ന്ന സ്വ​കാ​ര്യ പ​റ​മ്പു​ക​ൾ വൃത്തിയാക്കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പിന് നടപടികൾ സ്വീകരിക്കുന്നത് സംബന്ധിച്ച റിട്ട് ഹർജിയിൽ കഴിഞ്ഞദിവസം ഹൈക്കോടതി വിധി വന്ന സാഹചര്യത്തിലാണ് തദ്ദേശസ്വയംഭരണ വകുപ്പ് ജോയിൻ സെക്രട്ടറി മുൻസിപ്പാലിറ്റികൾക്കും പഞ്ചായത്തുകൾക്കും സർക്കുലർ അയച്ചത്. തൃ​ശൂ​രി​ൽ മൂ​ന്നു വ​യ​സ്സു​ള്ള കു​ട്ടി അ​യ​ൽ​പ​ക്ക​ത്തെ കാ​ടു​ക​യ​റി​യ പറമ്പിൽ നിന്ന് എത്തിയ പാമ്പ് മരിച്ച സംഭവത്തെ തുടർന്നാണ് വിഷയം കോടതിയിൽ എത്തിയത്. ഇത്തരം പറമ്പുകളെ കുറിച്ച് അന്വേഷിക്കാനും നടപടി സ്വീകരിക്കാനും തദ്ദേശസ്വയംഭരണ സെക്രട്ടറിമാർ കീഴുദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

ഇത് പുതിയ നിയമമല്ല
1994ലെ പഞ്ചായത്തീരാജ് ആക്ട് സെക്ഷൻ 238, 239, 240 പ്രകാരം കെട്ടിടത്തിനോ, വ്യക്തിക്കോ, കൃഷിക്കോ ആപത്തുണ്ടാകാൻ സാധ്യതയുള്ള സ്വകാര്യ പറമ്പിലെ വൃക്ഷം, ശാഖ, കാട്ടുചെടികൾ, വിഷജന്തുക്കൾ മറ്റു ഉപദ്രവകാരികളായ മൃഗങ്ങൾ എന്നിവ അയൽപക്കത്ത് താമസിക്കുന്നവർക്ക് ഉപദ്രവം ആണെങ്കിൽ അത് ഒഴിവാക്കാൻ ഉടമയ്ക്ക് നോട്ടീസ് നൽകാൻ പഞ്ചായത്തിന് അധികാരം ഉണ്ട്.

Leave a Comment