കോഴിക്കോട് നൈംനാംവളപ്പ് കോതി ബീച്ചിനടുത്ത് കടൽ ഉൾവലിഞ്ഞു. ഇന്ന് വൈകിട്ടാണ് സംഭവം. അപൂർവമായാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് പ്രദേശവാസി സുബൈർ നൈനാംവളപ്പ് പറഞ്ഞു.
കടൽ ഉൾവലിഞ്ഞ് കുളം പോലെ കുളം പോലെ കെട്ടിനിൽക്കുകയാണ്. തിരകളോ മറ്റോ ഈ ഭാഗത്തില്ല. കടൽ നിശ്ചലമാണെന്നും പ്രദേശവാസികൾ പറയുന്നു. ചെളിയും മാലിന്യങ്ങളും അടിഞ്ഞുകൂടിയിട്ടുമുണ്ട്. സമീപകാലത്തൊന്നും ഇത്തരത്തിൽ ഇവിടെ കടൽ ഉൾവലിഞ്ഞിട്ടില്ല.
