കോട്ടയത്ത് ഇന്നലെ 10 ഇടങ്ങളിൽ ലഭിച്ച മഴ കണക്ക്, ഇന്ന് മഴ സാധ്യത കുറവ്

കോട്ടയത്ത് ഇന്നലെ 10 ഇടങ്ങളിൽ ലഭിച്ച മഴ കണക്ക്, ഇന്ന് മഴ സാധ്യത കുറവ്

തെക്കൻ കേരളത്തിൽ വേനൽ മഴ തുടരുന്നു. കോട്ടയത്ത് ഇന്നലെ പലയിടത്തും വേനൽ മഴ ലഭിച്ചു. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് ഇന്നലെ മഴ രേഖപ്പെടുത്തിയത്. ഇന്ന് എറണാകുളം തൃശൂർ ജില്ലയിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

നാളെ (13/03/24) പുലർച്ചെ കോഴിക്കോട്, കണ്ണൂർ ജില്ലകളുടെ തീരദേശങ്ങളിൽ ഒറ്റപ്പെട്ട ചാറ്റൽ മഴ സാധ്യത. വിവിധ ജില്ലകളിൽ ചൂട് കൂടാനും സാധ്യതയുണ്ടെന്ന് Metbeat Weather പറയുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഇന്ന് ഉച്ചയ്ക്കുള്ള പ്രവചനം അനുസരിച്ച് നാളെ അഞ്ചു ജില്ലകളിൽ മഴ സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് മഴ സാധ്യത.

ഉയർന്ന താപനില: മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

2024 മാർച്ച് 12 മുതൽ 14 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39°C വരെയും, കൊല്ലം ജില്ലയിൽ ഉയർന്ന താപനില 38°C വരെയും, കോട്ടയം,തൃശൂർ, പത്തനംതിട്ട ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 – 4 °C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇ

ഇതേ തുടർന്ന് ഈ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ 2024 മാർച്ച് 12 മുതൽ 14 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു.

കോട്ടയം ജില്ലയിൽ ഇന്ന് രാവിലെ അവസാനിച്ച 24 മണിക്കൂറിൽ രേഖപ്പെടുത്തിയ 10 പ്രദേശങ്ങളിലെ മഴ അളവ് താഴെ കൊടുക്കുന്നു. മീനച്ചിലാർ നദീ സംരക്ഷണ സമിതിയുടെ മാപിനികളിൽ രേഖപ്പെടുത്തിയതാണിത്.

Bharanaganam
4.635
Ullanad
8.594
Kattachira
11.139
Panakkapalam
25.562
Meenichil -Pankapattu
11.705
Palakad
4.069
Chanthakulam
3.362
Health centre Poovrany
6.897
Edamattom
9.725
Plassanal
14.250


There is no ads to display, Please add some
Share this post

It is the editorial division of Metbeat Weather, the only private weather agency in Kerala. The desk consists of expert meteorologists and Senior Journalists. It has been operational since 2020.

Leave a Comment