Uae weather 12/03/24: ചില പ്രദേശങ്ങളിൽ നേരിയ മഴ; പൊടിക്കാറ്റിന് സാധ്യതയുള്ളതിനാൽ ജാഗ്രത നിർദ്ദേശം

Uae weather 12/03/24: ചില പ്രദേശങ്ങളിൽ നേരിയ മഴ; പൊടിക്കാറ്റിന് സാധ്യതയുള്ളതിനാൽ ജാഗ്രത നിർദ്ദേശം

യുഎഇയിൽ ഇന്ന് മേഘാവൃതമായ കാലാവസ്ഥ. ചില പ്രദേശങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.വടക്കൻ, കിഴക്കൻ മേഖലകളിലാണ് മഴ സാധ്യത എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. താപനില കുറയാനും ഈർപ്പം കൂടാനും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.

നേരിയതും മിതമായതോ ആയ പൊടിക്കാറ്റ് വീശാൻ സാധ്യത.
അബുദാബിയുടെ ചില ഭാഗങ്ങളിൽ NCM മഞ്ഞ മുന്നറിയിപ്പ് നൽകി. താമസക്കാർ ജാഗ്രത പാലിക്കണം. ഇന്ന് വൈകുന്നേരം 4 മണി വരെ പൊടിക്കാറ്റ് നീണ്ടുനിൽക്കും.

അറേബ്യൻ ഗൾഫിലെ തിരമാലകൾ ഇടത്തരമോ പ്രക്ഷുബ്ധം ആവാനും സാധ്യത അതേസമയം ഒമാൻ കടലിലെ തിരമാലകൾ വൈകുന്നേരങ്ങളിൽ നേരിയതോ മിതമായതോ ആയിരിക്കും .

metbeat news

Share this post

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment