ഒമാനിലെ സലാലയിൽ ഇത്തവണ മഴക്കാലം ഒരാഴ്ച മുൻപ് എത്തി

ഒമാനിലെ കേരളത്തിന് സമാന ഭൂപ്രകൃതിയുള്ള സലാലയിലും ഒരാഴ്ച നേരത്തെ മൺസൂൺ എത്തി. ഉത്തരേന്ത്യയിൽ മൺസൂൺ വ്യാപിക്കുന്ന സമയത്താണ് സാധാരണ സലാലയിൽ മഴയത്താറുള്ളത്. ജൂൺ 21 മുതൽ സെപ്റ്റംബർ 22 വരെയാണ് ഇവിടെ ഖരീഫ് സീസൺ (Khareef Season) എന്ന മഴക്കാലം. ഇത്തവണ നേരത്തെയാണ് സലാലയിൽ മഴക്കാലം എത്തിയത്. ബിപർജോയ് ചുഴലിക്കാറ്റിന്റെ (Cyclone Biprjoy) ഭാഗമായി സലാലയിലും കഴിഞ്ഞ ദിവസം മഴ ലഭിച്ചിരുന്നു. ഇതിനുപിന്നാലെ മഴ കനക്കുകയും ചെയ്തു. ഇത് മൺസൂണിന്റെ ഭാഗമായുള്ള മഴയാണ് എന്നാണ് കാലാവസ്ഥ നിരീക്ഷകരെ ഉദ്ധരിച്ച് ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ദോഫാർ ഗവർണറേലാണ് സലാല ഉൾപ്പെടുന്നത്. കേരളത്തിലെ സമാനമായ ഭൂപ്രകൃതിയുള്ള ഇവിടെ ഒമാനിലെ ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ്. അറേബ്യൻ നാടുകളിൽ നിന്ന് മഴക്കാലം ആസ്വദിക്കാൻ നിരവധി സഞ്ചാരികളാണ് ഇവിടെ എത്തുന്നത്. മലനിരകളും വെള്ളച്ചാട്ടവും കൃഷിയും എല്ലാം മനം കുളിരുന്ന കാഴ്ചയാണ്. വാഴ, തെങ്ങ് തുടങ്ങി നാട്ടിലെ എല്ലാ കൃഷിയും ഇവിടെയുണ്ട്. കേരളത്തിൽ 80കളിലും 90കളിലും കണ്ട രീതിയിലുള്ള ഓല മേഞ്ഞ കടകളും മറ്റും ഇപ്പോഴും സലാലയിൽ കാണാം. മഴക്കാലം ആസ്വദിക്കാൻ ദോഫാർ മുനിസിപ്പാലിറ്റി അധികൃതർ സ്വകാര്യ, സർക്കാർ പങ്കാളിത്തത്തോടെ വിവിധ പദ്ധതികൾ ആവിഷ്കരിച്ചു. ടൂറിസം രംഗത്ത് സഞ്ചാരികൾക്ക് മാർഗനിർദേശങ്ങളും അവർക്ക് സുഖമായ സംവിധാനങ്ങളും ഒരുക്കുന്നതിന് വേണ്ടിയാണ് ഗവർണറേറ്റ് ഗവർണർ Sayyid Marwan bin Turki Al Said അറിയിച്ചു.

മൻസൂർ എത്തുന്നതിന് മുന്നോടിയായി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സലാലയിലെ മലമ്പ്രദേശങ്ങളിൽ രാത്രി തണുപ്പ് അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി ഗവർണറേറ്റ് ഭാഗങ്ങളിൽ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. ചാറ്റൽ മഴ ലഭിച്ചതോടെ ചൂടും കുറഞ്ഞു തുടങ്ങിയിട്ടുണ്ട്. ഒമാനിന്റെ മറ്റു ഭാഗങ്ങളിൽ താപനില 40 ഡിഗ്രിയും 45° വരെ കടന്നു. തുടർച്ചയായി മഴ ലഭിക്കുകയാണെങ്കിൽ സലാലയുടെ മലനിരകൾ പച്ചപ്പണിയും.

മഴക്കാലവും സഞ്ചാര സീസണമായതിനാൽ സലാലയിലും റോയൽ ഒമാൻ പോലീസ് (Royal Oman Police) ശക്തമായ സുരക്ഷ മുന്നൊരുക്കങ്ങൾ നടത്തി. ദുരന്ത പ്രതികരണ സംവിധാനങ്ങൾ പോലീസ് വിലയിരുത്തി. ഈ വർഷം ജൂൺ 21 മുതൽ സെപ്റ്റംബർ 22 വരെ സലാല വിമാനത്താവളത്തിൽ 2,679 വിമാന സർവീസുകളാണ് നടത്തുക എന്ന് സലാല വിമാനത്താവള അധികൃതർ അറിയിച്ചു. ഖരീഫ് സീസൺ ഭാഗമായാണിത്. ഇതിൽ 1,456 വിമാനങ്ങൾ ആഭ്യന്തര സർവീസാണ് നടത്തുക. 1,223 വിമാനങ്ങൾ അന്താരാഷ്ട്ര സർവീസും നടത്തും. ഒമാനിലെ നിരക്ക് കുറഞ്ഞ വിമാന സർവീസ് ആയ സലാം എയര്‍ (Salam Air) ബഹറൈൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് നേരിട്ട് സർവീസ് നടത്തുന്നുണ്ടെന്ന് സലാം എയർ CEO ക്യാപ്റ്റൻ മുഹമ്മദ് അഹമ്മദ് അറിയിച്ചു.

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment