ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു

മലപ്പുറം ജില്ലയിൽ മിന്നലേറ്റ് വിദ്യാർഥി മരിച്ചു. കോട്ടക്കൽ ചങ്കു വെട്ടിക്കുളം ജുമാമസ്ജിദിന് സമീപം താമസിക്കുന്ന മൂച്ചിത്തൊടി അൻസാറിന്റെ മകൻ ഹാദി ഹസൻ (13) ആണ് ഇന്നലെ വൈകിട്ട് 5.30 ന് മിന്നലേറ്റ് മരിച്ചത്.

ചങ്കുവെട്ടിക്കുളം ജുമാമസ്ജിദിന്റെ പിറകുവശത്തെ വീടിന്റെ ടെറസിൽ നിന്നാണ് ഹാദി ഹസന് മിന്നലേറ്റത്. കുഞ്ഞിനെ കാണാതായതിനെ തുടർന്ന് വീട്ടുകാരും അയൽവാസികളും നടത്തിയ തിരച്ചിലിലാണ് വീടിന്റെ ടെറസിൽ പൊള്ളലേറ്റ നിലയിൽ കുട്ടിയെ കണ്ടെത്തിയത്. ഉടൻ തന്നെ കോട്ടക്കൽ അൽമാസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയെ രക്ഷപ്പെടുത്താനായില്ല. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കോട്ടക്കൽ പോലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

മുഹ്സിനയാണ് മാതാവ്. പിതാവ് അൻസാർ ചങ്കുവെട്ടിയിലെ ഓട്ടോ ഡ്രൈവറാണ്.

കാലർഷക്കാലത്ത് മിന്നൽ പതിവില്ല

മൺസൂൺ കാലത്ത് സാധാരണ മിന്നൽ പതിവുള്ളതല്ല. കാലവർഷക്കാറ്റ് സജീവമാകുന്നതോടെ വേനൽക്കാലത്ത് ലഭിക്കുന്ന മിന്നലോടെയുള്ള മഴക്ക് കുറവുണ്ടാകും. എന്നാൽ ബിപർജോയ് ചുഴലിക്കാറ്റ് കരകയറിയതോടെ കേരളത്തിൽ കാലവർഷക്കാറ്റ് ശക്തി കുറഞ്ഞിരുന്നു. തുടർന്ന് മിന്നലോടെ മഴ വീണ്ടും സജീവമായി. കാലവർഷം വീണ്ടും ഈ ആഴചയ്ക്ക് ശേഷം തിരികെ എത്തും. അതുവരെ മിന്നലോടെ മഴ തുടരാനാണ് സാധ്യത എന്നാണ് Metbeat Weather പറയുന്നത്.

Leave a Comment