ശൈത്യകാല മഴ സീസണ്‍ തുടങ്ങിയപ്പോഴേക്കും ലഭിച്ചത് ആകെ ലഭിക്കേണ്ടതിന്റെ 18 ശതമാനം കൂടുതല്‍ മഴ

ശൈത്യകാല മഴ സീസണ്‍ തുടങ്ങിയപ്പോഴേക്കും ലഭിച്ചത് ആകെ ലഭിക്കേണ്ടതിന്റെ 18 ശതമാനം കൂടുതല്‍ മഴ

കേരളത്തില്‍ ശൈത്യകാല മഴ സീസണ്‍ തുടങ്ങി അഞ്ചു ദിവസം പിന്നിടുമ്പോള്‍ തന്നെ ആകെ ലഭിക്കേണ്ട മഴയേക്കാള്‍ 18 ശതമാനം കൂടുതല്‍. 2024 ്ജനുവരി 1 മുതല്‍ ഫെബ്രുവരി 29 വരെ പെയ്യുന്ന മഴയാണ് ശൈത്യകാല മഴ സീസണായി പരിഗണിക്കുക. ജനുവരിയിലും ഫെബ്രുവരിയിലും ലഭിക്കേണ്ട മഴയേക്കാള്‍ കൂടുതല്‍ മഴയാണ് കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ ലഭിച്ചതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുകള്‍ പറയുന്നു.

കേരളത്തില്‍ ജനുവരിയില്‍ പെയ്യേണ്ടതിനേക്കാള്‍ കൂടുതല്‍ മഴ പെയ്യുമെന്ന് വിവിധ കാലാവസ്ഥാ ഏജന്‍സികള്‍ പ്രവചിച്ചിരുന്നു. ജനുവരി ആദ്യവാരം പൂര്‍ത്തിയാകും മുന്‍പ് തന്നെ ഈ മഴ ലഭിച്ചു കഴിഞ്ഞു. ജനുവരിയില്‍ ഇതുവരെ ലഭിച്ചത് 34.3 എം.എം മഴയാണ്. ജനുവരിയില്‍ സംസ്ഥാനത്ത് ലഭിക്കേണ്ട മഴ 7.4 എം.എം മാത്രമാണ്.

ജനുവരിയും ഫെബ്രുവരിയും ചേര്‍ത്ത് ശൈത്യകാല സീസണില്‍ ലഭിക്കേണ്ടത് 21.1 എം.എം മഴയാണ്. എന്നാല്‍ ഇതിനകം 34.3 എം.എം മഴ ലഭിച്ചു കഴിഞ്ഞു. 2021 നു ശേഷം ജനുവരിയില്‍ ഇത്രയും മഴ ലഭിക്കുന്നത് ഇതാദ്യമാണ്. ആലപ്പുഴ, തിരുവനന്തപുരം, കൊല്ലം ജില്ല ഒഴികെ എല്ലാ ജില്ലകളിലും ജനുവരിയില്‍ സാധാരണ ലഭിക്കേണ്ടതിനേക്കാള്‍ കൂടുതല്‍ മഴ ലഭിച്ചു.

ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളില്‍ ഈ സീസണില്‍ ലഭിക്കേണ്ട മഴയെക്കാള്‍ കൂടുതല്‍ ലഭിച്ചു. ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് ഇടുക്കി ജില്ലയിലാണ്. 64.7 എം.എം മഴയാണ് ഇടുക്കിയില്‍ പെയ്തത്. 64.4 എം.എം മഴയുമായി എറണാകുളം ജില്ല രണ്ടാം സ്ഥാനത്തുണ്ട്. ഒരു ചാറ്റല്‍ മഴകൂടി പെയ്താല്‍ ഒന്നാം സ്ഥാനം ഇടുക്കിയില്‍ നിന്ന് എറണാകുളം പിടിച്ചെടുക്കും. അതിനാല്‍ നാളെ രാവിലെയാകുമ്പോഴേക്കും ഈ കണക്കില്‍ മാറ്റം വന്നേക്കാം.

ഇന്നലെ ഇടുക്കി, എറണാകുളം ജില്ലകളുടെ അതിര്‍ത്തി പ്രദേശങ്ങളിലാണ് കൂടുതല്‍ മഴ ലഭിച്ചിരുന്നത്. തൊട്ടടുത്തുള്ള തൃശൂരിലും മഴ തകര്‍ത്തു. ഒറ്റദിവസത്തെ മഴ കൊണ്ട് തൃശൂരില്‍ 57.8 എം.എം മഴയോടെ തൃശൂര്‍ മൂന്നാമതെത്തി. കോട്ടയത്ത് 41.6 എം.എം മഴയും കോഴിക്കോട് 41 എം.എം മഴയും കണ്ണൂരില്‍ 38.1 എം.എം മഴയും മലപ്പുറം, പാലക്കാട്, കാസര്‍കോട്, പത്തനംതിട്ട ജില്ലകളില്‍ 20 എം.എം മഴയുമാണ് സാധാരണയേക്കാള്‍ കൂടുതലായി ലഭിച്ചത്.

വയനാട്ടിലും ആലപ്പുഴയിലും 10 എം.എം മഴ കൂടുതല്‍ ലഭിച്ചു. എന്നാല്‍ കൊല്ലത്ത് 5.1 എം.എം മഴ മാത്രമാണ് കൂടുതലായി ലഭിച്ചത്. 0.2 എം.എം മഴ കൂടുതല്‍ ലഭിച്ച തിരുവനന്തപുരമാണ് ഏറ്റവും പിന്നില്‍. മറ്റു ജില്ലകളില്‍ തുലാവര്‍ഷം കൂടുതല്‍ ലഭിച്ചപ്പോഴും വയനാട്ടില്‍ മഴ കുറഞ്ഞിരുന്നു. ഇത്തവണ വയനാട് കൂടുതല്‍ വരള്‍ച്ചാ സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം മെറ്റ്ബീറ്റ് വെതര്‍ സൂചന നല്‍കിയിരുന്നു. ശീതകാല മഴയുടെ കണക്കു പരിശോധിക്കുമ്പോഴും ഇതില്‍ മാറ്റം പ്രതീക്ഷിക്കുന്നില്ല. ശീതകാല മഴ കഴിഞ്ഞാല്‍ വേനല്‍മഴ മാത്രമാണ് പ്രതീക്ഷ.

അതേസമയം, അസ്വാഭാവിക ജനുവരി മഴയിൽ മീനച്ചിലാറിൽ ജലനിരപ്പ് കൂടിയതായി Meenachil River Rain Monitoring Network MRRM / Meenachil River Protection Council അറിയിച്ചു. ഇന്ന് അവരുടെ മാപിനിയിൽ രേഖപ്പെടുത്തിയ കണക്ക് താഴെ പറയുന്നു.

2024 January 5
Time: 8.30am
(Last 24 hours)
Rainfall Data (mm)
Average: 117.8

Poonjar Thekkekara
Kadaladimattam Oliyani – 64.6
Adivaram Town – 39.8
Peringulam Chattambi – 51.6
Kunnonny Njarackal – 62.2
Kadaladimattam – 75.2
Malayinchipara – 46.8
Vettipparambu – 109.8
Alumthara – 41.8
Kadaladimattam Pottamkudy – 83
Peringulam Puliyidukku – 89.2
Pathampuzha – 49.8
Chemmathamkuzhy – 52.6
Poonjar Town – 120.6

Meenachil
Parappally 2- 254.4
Vilakkumadam – 134.6
Palakkad – 196.2
Poovarani health centre – 144.4
Edamattam – 188.2
Pankapattu – 144.2
Chathamkulam – 184

Poonjar
Maniamkunnu – 116.4
Pulikkappalam – 127.4
Chennad – 55.4
Maniamkulam – 130.8

Teekoy
Njandukallu bridge – 101.8
Muppathekkar – 65.2
Njandukallu – 103.4
Kattupara – 72
Mavady – 65.2
Muppathekkar Eriyattupa – 63.8
Mavady – Pathazhappady – 104.8
Inchappara – 61

Ullanadu – 147.2
Pala Arunapuram – 243.4
Melampara jn. – 174.2
Incholikkavu – 138.8
Kadanadu – 108
Alanad – 126
Kollappally – 175.6
Bharananganam – 227.8
Panakkappalam -219

Metbeat News ന്റെ ഏറ്റവും പുതിയ തൊഴിൽ വിദ്യാഭ്യാസ വാർത്തകൾ ലഭിക്കാൻ ഈ ഗ്രൂപ്പിൽ അംഗമാകാം

Metbeat News

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment