ശക്തമായ ഇടിമിന്നൽ; ഏഴുപേർക്ക് പരിക്ക്

ശക്തമായ ഇടിമിന്നൽ; ഏഴുപേർക്ക് പരിക്ക്

ശക്തമായ ഇടിമിന്നലിൽ കോഴിക്കോട് കടപ്പുറത്ത്ഏഴുപേർക്ക് പരിക്കേറ്റു .ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.

പരിക്കേറ്റ ഏഴുപേരും കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചികിത്സയിലാണ്. എല്ലാവരും മത്സ്യത്തൊഴിലാളികളാണെന്നാണ് വിവരം. രണ്ടുമൂന്നുപേർ തോണിയിൽ മത്സ്യബന്ധനം നടത്തുന്നതിനിടെയും ചിലർക്ക് കടപ്പുറത്തുനിന്നുമാണ് മിന്നലേറ്റത്.അഷ്റഫ് (45), അനിൽ (18), ഷരീഫ് (37), മനാഫ് (52), സുബൈർ (55), സലീം (40), അബ്‌ദുൾ ലത്തീഫ് (54) എന്നിവരാണ് ചികിത്സയിലുള്ളത്.

കോഴിക്കോട് ഇന്ന് യെല്ലോ അലർട്ടാണ് നൽകിയിരിക്കുന്നത്. അടുത്ത 3 മണിക്കൂറിൽ കോഴിക്കോട്ടെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.

വാട്‌സ്ആപ്പ്

ടെലഗ്രാം

വാട്‌സ്ആപ്പ് ചാനല്‍

Google News

Facebook Page

Weatherman Kerala Fb Page

metbeat news

Share this post

Leave a Comment