⁠Weather News>Kerala>kerala-weather-update-heavy-rain-to-continue-yellow-alert-issued-for-8-districts

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും, എട്ട് ജില്ലകളിൽ യെല്ലോ, വിവിധ ജില്ലകളിൽ നാശനഷ്‌ട്ടം

ചൊവ്വാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് പ്രവചനം.

Maneesha Prasoon
1 min read
Published : 18 May 2026 11:02 AM
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും, എട്ട് ജില്ലകളിൽ യെല്ലോ, വിവിധ ജില്ലകളിൽ നാശനഷ്‌ട്ടം
Add as a preferred
source on Google
May 18, 2026 11:02 AM
തളിപ്പറമ്പിൽ മഴയിൽ ചെളിക്കടൽ; 20 വീടുകളിലേക്ക് മണ്ണൊഴുകി
കനത്ത മഴയെ തുടർന്ന് തളിപ്പറമ്പ് കുപ്പത്ത് നിർമാണത്തിലിരിക്കുന്ന ദേശീയപാതയിൽ നിന്നുള്ള മണ്ണും ചെളിയും സമീപത്തെ വീടുകളിലേക്ക് ഒഴുകിയെത്തി. കഴിഞ്ഞ വർഷം ചെളി കയറിയ വീടുകളിലേക്കാണ് വീണ്ടും വെള്ളവും ചെളിയും കയറിയത്. ഇന്ന് പുലർച്ചെയുണ്ടായ ശക്തമായ മഴയിൽ 20ഓളം വീടുകൾക്ക് ബാധിച്ചു. സിഎച്ച് നഗർ റോഡ് മുഴുവൻ ചെളി നിറഞ്ഞതോടെ കാൽനട യാത്ര പോലും ദുഷ്കരമായി. അറുപതിലധികം കുടുംബങ്ങൾ ഉപയോഗിക്കുന്ന റോഡാണിത്. ചെളി ഒഴുകിയെത്തുന്നതിന് പരിഹാരം കാണാത്തതിനെ തുടർന്ന് നാട്ടുകാർ മുൻപ് ദേശീയപാത നിർമാണം തടഞ്ഞിരുന്നു. തുടർന്ന് തൊഴിലാളികൾ മടങ്ങിയതോടെ മാസങ്ങളായി നിർമാണ പ്രവർത്തനങ്ങൾ നിലച്ചിരിക്കുകയാണ്. ഇന്ന് രാവിലെ നാട്ടുകാർ തന്നെ ചെളി നീക്കം ചെയ്ത് റോഡ് ശുചീകരിച്ചു.
May 18, 2026 8:53 AM
വടക്കൻ കേരളത്തിൽ കനത്ത മഴ ഭീഷണി; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് (IMD) ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ അതിശക്തമായ മഴയ്ക്ക് (Very Heavy Rainfall) സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. 24 മണിക്കൂറിനിടെ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാനിടയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വെള്ളക്കെട്ട്, മലവെള്ളപ്പാച്ചിൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ പ്രത്യേക ശ്രദ്ധ വേണമെന്നും അധികൃതർ നിർദേശിച്ചു.
May 18, 2026 8:18 AM
മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക നിർദേശം
കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾ കാലാവസ്ഥ മുന്നറിയിപ്പുകൾ കൃത്യമായി നിരീക്ഷിക്കണമെന്നും ലൈഫ് ജാക്കറ്റ് ഉൾപ്പെടെയുള്ള സുരക്ഷാ ഉപകരണങ്ങൾ നിർബന്ധമായും കരുതണമെന്നും നിർദേശമുണ്ട്. കാലാവസ്ഥ പെട്ടെന്ന് മോശമാകാൻ സാധ്യതയുള്ളതിനാൽ അനാവശ്യമായി ആഴക്കടലിലേക്ക് പോകുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
May 18, 2026 8:18 AM
മഴ ശക്തമാകാൻ സാധ്യത
കടൽ മേഖലയിലെ ഈ കാലാവസ്ഥ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ കേരളം, ലക്ഷദ്വീപ്, തീരദേശ കർണാടക മേഖലകൾ എന്നിവിടങ്ങളിൽ ശക്തമായ മഴക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചിലയിടങ്ങളിൽ കനത്ത മഴ (Heavy Rainfall) ലഭിക്കാനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.
May 18, 2026 8:16 AM
അറബിക്കടലിൽ ശക്തമായ കാറ്റ്
കേരള തീരത്തിനും കർണാടക തീരത്തിനും സമീപമുള്ള തെക്കുകിഴക്കൻ അറബിക്കടൽ (Southeast Arabian Sea) മേഖലയിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും ചില സമയങ്ങളിൽ 60 കിലോമീറ്റർ വരെ ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. ലക്ഷദ്വീപ് പരിസരങ്ങളിലും കടൽ അതിശക്തമായി പ്രക്ഷുബ്ധമാകാനിടയുള്ളതായി മുന്നറിയിപ്പിൽ പറയുന്നു. ഇതിനാൽ ചെറിയ മത്സ്യബന്ധന ബോട്ടുകളും വിനോദ സഞ്ചാര ബോട്ടുകളും കടലിൽ പോകരുതെന്നും, നിലവിൽ കടലിലുള്ളവർ സുരക്ഷിത തീരങ്ങളിലേക്ക് മടങ്ങണമെന്നും അധികൃതർ നിർദേശിച്ചു.
May 18, 2026 8:15 AM
കടലിൽ ജാഗ്രത തുടരണമെന്ന് മുന്നറിയിപ്പ്
അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ശക്തമായ കാറ്റിനും (Squally Weather) മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. കേരള-കർണാടക തീരങ്ങൾ, ലക്ഷദ്വീപ് മേഖലകൾ എന്നിവിടങ്ങളിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകി.
May 18, 2026 6:59 AM
മഴയിൽ വെള്ളക്കെട്ട് രൂക്ഷം ; യാത്രക്കാർ ദുരിതത്തിൽ
ഇന്നലെ ഉച്ചയ്ക്കുശേഷം പെയ്ത കനത്തമഴയിൽ വിവിധ റോഡുകൾ വെള്ളത്തിനടിയായി. ഇതോടെ കാൽനടയാത്രക്കാരും ഇരുചക്ര വാഹന യാത്രക്കാരും ദുരിതത്തിലായി. ചങ്ങനാശേരി–വാഴൂർ റോഡിലെ കുരിശുമൂട് പമ്പ് ഹൗസ് റോഡ് ജംഗ്ഷൻ, വലിയകുളം, വെരൂർ ഇൻഡസ്ട്രിയൽ നഗറിലെ പെട്രോൾ പമ്പിന് മുൻവശം എന്നിവിടങ്ങളിലാണ് രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടത്. ഒഴുക്ക് തടസം പരിഹരിക്കാൻ പൊതുമരാമത്ത് വകുപ്പ് നടത്തിയ ശ്രമങ്ങൾ ഫലം കാണാതിരുന്നതിനാലാണ് പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.
Maneesha Prasoon
Maneesha Prasoon
Maneesha Prasoon is a dedicated journalist at Metbeat News, specializing in weather reporting, climate trends, and environmental issues. She brings a solid academic and professional foundation to her role, holding a BA in Sociology and a PG Diploma in Television Journalism from the Keltron Knowledge Centre in Kozhikode.