kerala weather update 24/11/23 : ഈ പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴ സാധ്യത
കേരളത്തിൽ ഇന്നത്തെ മഴ വിവിധ ജില്ലകളിൽ വൈകിട്ടും രാത്രിയുമായി ലഭിക്കും. വടക്കൻ കേരളത്തിൽ ആണ് ഇന്ന് കൂടുതൽ മഴ സാധ്യത. കോട്ടയം, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഇടിയോടുകൂടി ശക്തമായ മഴ ലഭിക്കുമെന്ന് Metbeat Weather പറയുന്നു. പാലക്കാട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും മഴ സാധ്യതയുണ്ട്.
പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതിയിൽമണ്ണിടിച്ചിൽ ഉണ്ടായി. ചുരം പാതയിൽ സംരക്ഷണഭിത്തി നിർമിക്കുന്നതിനിടെ മണ്ണിടിഞ്ഞ ഭാഗത്ത് വീണ്ടും മണ്ണിടിച്ചിൽ ആശങ്കയുണ്ട്. പോത്തുണ്ടി കൈകാട്ടി പാതയിൽ ചെറുനെല്ലി ഭാഗത്ത് ഗതാഗതം തടസപ്പെട്ടു. ബുധനാഴ്ചയാണ് പാതയുടെ അടിഭാഗം ഇടിഞ്ഞ് താഴ്ന്നത്.
നെല്ലിയാമ്പതി മേഖലയിൽ ഇടവിട്ട് മഴ പെയ്യുന്നതിനാൽ പാതയിലൂടെ വെള്ളം കുത്തിയൊലിച്ച് ഇറങ്ങുന്നതും മണ്ണിലെ ഈർപ്പവുമാണ് ഭീഷണിയാകുന്നത്. ഭാര വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി.
ഇന്നത്തെ മഴ സാധ്യത പ്രദേശങ്ങൾ
കോട്ടയം, ഏറ്റുമാനൂർ, ഈരാറ്റുപേട്ട, ഉഴവൂര്, കറുകച്ചാൽ, കാത്തിരപ്പള്ളി, മുട്ടം, കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറ, തലയാട്, കക്കയം, പേരാമ്പ്ര, നടുവണ്ണൂർ എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലും ഇടിയോടെ ശക്തമായ മഴക്കും മറ്റിടങ്ങളിൽ ഇടിയോയാ നേരിയ മഴക്കും സാധ്യത.