kerala weather today 18/11/23: മിദ്ഹിലി കരകയറി ദുർബലമായി; കേരളത്തിൽ ഈ പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴ സാധ്യത

kerala weather today 18/11/23

ബംഗാൾ ഉൾകടലിൽ കഴിഞ്ഞ ദിവസം രൂപപ്പെട്ട മിദ്ഹിലി ചുഴലിക്കാറ്റ് ( Cyclone Midhili ) കരകയറി ദുർബലം ആകുന്നു. ത്രിപുരയ്ക്ക് മുകളിൽ മിദ്ഹിലി ശക്തമായ ന്യൂനമർദമായി (well marked low pressure – WML) ശക്തി കുറഞ്ഞു. ബംഗ്ലാദേശിലെ കെഹ്പുപാറയിൽ ഇന്നലെ രാത്രി കരകയറിയ മിദ്ഹിലി ഏറ്റവും പുതിയ നിരീക്ഷണം അനുസരിച്ച് ബംഗ്ലാദേശിനോട് ചേർന്നുള്ള ത്രിപുരയ്ക്ക് മുകളിൽ WML ആയി ശക്തി കുറഞ്ഞു. അടുത്ത മണിക്കൂറുകളിൽ ഇത് വീണ്ടും ശക്തി കുറഞ്ഞ് ന്യൂനമർദ്ദം ആകുമെന്ന് Metbeat Weather പറയുന്നു.

ഇരട്ട ചക്രവാത ചുഴികൾ

ബംഗാൾ ഉൾക്കടലിൽ നിലവിൽ രണ്ട് ചക്രവാത ചുഴികൾ ഉണ്ട് . ഒന്ന് ശ്രീലങ്കക്ക് സമീപവും മറ്റൊന്ന് ആൻഡമാൻ കടലിനു സമീപവുമാണ് നില കൊള്ളുന്നത്. ഇവ രണ്ടും കിഴക്കൻ കാറ്റിനെ ബംഗാൾ ഉൾക്കടലിൽ ശക്തിപ്പെടുത്തുന്നു. ഈർപ്പമുള്ള കിഴക്കൻ കാറ്റ് തമിഴ്നാട് വഴി കേരളം ഉൾപ്പെടെയുള്ള മേഖലയിലേക്ക് വ്യാപിക്കാൻ സാധ്യതയുണ്ട്. അടുത്ത ദിവസങ്ങളിൽ തെക്കൻ കേരളത്തിലും തമിഴ്നാട്ടിലും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് ഞങ്ങളുടെ weatherman പറയുന്നു.

ഇന്ന് (18/11/23) ശക്തമായ മഴ സാധ്യത ഇവിടെയെല്ലാം

റാന്നി, അടൂർ, പുനലൂർ, കൊട്ടാരക്കര, പത്തനംതിട്ട , ളാഹ, തിരുവല്ല, കറുകച്ചാൽ, മട്ടന്നൂർക്കര, കാത്തിരപ്പള്ളി, ഈരാറ്റുപേട്ട, കിളിമാനൂർ, ആയൂർ, നെടുമങ്ങാട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ ഇന്ന് വൈകിട്ട് മുതൽ രാത്രി എട്ട് വരെ ഇടിയോടുകൂടി ശക്തമായ മഴക്കും കാറ്റിനും സാധ്യത.

തൃശൂർ ജില്ലയിലെ പെരിങ്ങൽകുത്ത്, ആലുവ, അങ്കമാലി, പറവൂർ, പള്ളിക്കര, എന്നിവിടങ്ങളിൽ രാത്രിയിൽ നേരിയ തോതിലുള്ള ഇടിയോടുകൂടിയുള്ള മഴക്കും സാധ്യത.

വടക്കൻ കേരളത്തിലെ കോഴിക്കോട് മുതൽ തെക്കോട്ടുള്ള ജില്ലകളിൽ എല്ലാം രാത്രിയിൽ നേരിയ തോതിൽ ചാറ്റൽ മഴക്കും സാധ്യതയുണ്ട് എന്ന് ഞങ്ങളുടെ നിരീക്ഷകർ പറയുന്നു.

© Metbeat News

Share this post

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment