kerala weather 15/07/24 : ഇന്ന് 7 ജില്ലകളിൽ അവധി; എല്ലാ ജില്ലകളിലും ശക്തമായ മഴ

kerala weather 15/07/24 : ഇന്ന് 7 ജില്ലകളിൽ അവധി; എല്ലാ ജില്ലകളിലും ശക്തമായ മഴ

കേരളത്തിൽ കാലവർഷക്കാറ്റ് ശക്തിപ്പെട്ടതിനെ തുടർന്ന് വിവിധ ജില്ലകളിൽ ശക്തമായ മഴ തുടരും. സമുദ്രനിരപ്പിൽ നിന്ന് 8 കിലോമീറ്റർ ഉയരത്തിൽ വരെയുള്ള കാറ്റിൻ്റെ ദിശ കേരളത്തിന് ലംബമാണ്. കൂടാതെ താഴ്ന്ന ഉയരങ്ങളിലെ കാറ്റിനെ ശക്തിയും കൂടുതലാണ്. ഈ കാരണം മൂലം കേരളത്തിൽ വരും മണിക്കൂറങ്ങളിലും എല്ലാ ജില്ലകളിലും  ശക്തമായ മഴ സാധ്യത ഉണ്ടെന്ന് മെറ്റ്ബീറ്റ് വെതർ നിരീക്ഷകർ പറയുന്നു.

ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയുമായി വിവിധ ജില്ലകളിൽ ശക്തമായ മഴ ലഭിച്ചിരുന്നു. വടക്കൻ കേരളത്തിലും തെക്കൻ ജില്ലകളിലും ഇന്ന് പുലർച്ചെ മുതൽ ശക്തമായ മഴയുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെടാൻ ഇരിക്കുന്ന ന്യൂനമർദ്ദവും ഒഡീഷത്ത് മുകളിലുള്ള കാറ്റിൻ്റെ ചുഴിയുമാണ് കാലവർഷക്കാറ്റ് ശക്തിപ്പെടുത്തിയത്.

പസഫിക് സമുദ്രവും സജീവം

ഇതോടൊപ്പം തെക്കൻ ചൈന കടലിലും ന്യൂനമർദ്ദങ്ങൾ രൂപപ്പെടുന്നുണ്ട് ഇതിൻ്റെ സ്വാധീനവും കാലവർഷ കാറ്റിനെ  ശക്തിപ്പെടുത്തുന്നു. ശക്തമായ മഴ ലഭിക്കുമെന്ന് വിവിധ കാലാവസ്ഥ മുന്നറിയിപ്പുകളെ തുടർന്ന് സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

12 ജില്ലകളിൽ മുന്നറിയിപ്പ്

12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മൂന്നു ജില്ലകളിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചു. മലപ്പുറം, കാസർകോട്, കണ്ണൂർ ജില്ലകൾക്കാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, എറണാകുളം ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം ജില്ലകളിൽ യെല്ലോ അലർട്ട് നൽകി. തിരുവനന്തപുരം, കൊല്ലം ജില്ലകൾക്ക് അലർട്ടുകൾ ഇല്ല.

7 ജില്ലകളിൽ ഇന്ന് അവധി

ഇന്ന് രാവിലെ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. ഇതോടെ സംസ്ഥാനത്തെ 7 ജില്ലകളിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. കണ്ണൂർ, കോഴിക്കോട്, തൃശൂർ, മലപ്പുറം, എറണാകുളം, വയനാട്, കാസർകോട് ജില്ലകളിലും മാഹിയിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട് സ്കൂളുകൾക്ക് മാത്രമാണ് അവധിയുള്ളത്. കോളേജുകൾക്ക് അവധി ബാധകമല്ല. വയനാട്ടിൽ ഇന്നലെ മുതൽ ഇടവിട്ട് ശക്തമായ മഴ പെയ്യുന്നുണ്ട്.

കിഴക്കൻ മേഖലയിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയും വനമേഖലയിൽ മലവെള്ളപ്പാച്ചിൽ സാധ്യതയും നിലനിൽക്കുന്നു. ഇത്തരം പ്രദേശങ്ങളിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കുക. കനത്ത മഴയുള്ളതിനാൽ വാഹനങ്ങൾ ഓടിക്കുമ്പോഴും ജാഗ്രത പുലർത്തണം. മഴയുള്ളപ്പോൾ വാഹനങ്ങൾ ഹെഡ് ലൈറ്റ് ഓൺ ചെയ്തു വേഗത കുറച്ച് ഓടിക്കുക.

മഴക്കൊപ്പം ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മരങ്ങൾക്കും പരസ്യ പലകയ്ക്കും താഴെ വാഹനങ്ങൾ പാർക്ക് ചെയ്യുകയോ നിൽക്കുകയോ ചെയ്യരുത്. കടലിലും ശക്തമായ കാറ്റിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ് പാലിക്കുക.

metbeat news

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.

വാട്‌സ്ആപ്

ടെലഗ്രാം

വാട്‌സ്ആപ്പ് ചാനല്‍

Google News

Facebook Page

Weatherman Kerala Fb Page


Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment