kerala weather forecast 30-10-23
തുലാവർഷം സജീവമാകുന്നതിന്റെ ഭാഗമായി ബംഗാൾ ഉൾക്കടലിൽ വടക്കു കിഴക്കൻ കാറ്റ് ശക്തിപ്പെടുന്നതോടെ കേരളത്തിൽ എല്ലാ ജില്ലകളിലും ഇന്ന് ഇടിയോടുകൂടെ മഴക്ക് സാധ്യത. കേരളം, തമിഴ്നാട്, പുതുച്ചേരി, മാഹി, കാരയ്ക്കൽ തുടങ്ങിയ പ്രദേശങ്ങളിൽ നേരിയതോതിലോ ഇടത്തരം മഴയോ എന്ന് പ്രതീക്ഷിക്കാം. ഉച്ചക്ക് ശേഷം കേരളത്തിൽ ചാറ്റൽ മഴയോ ഇടത്തരം മഴയോ ഉണ്ടാകാം. ചില പ്രദേശങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയും ലഭിക്കും. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴയോ ഇടത്തരം മഴയോ ഉണ്ടാകാം എന്നാണ് Metbeat Weather നൽകുന്ന കാലാവസ്ഥ നിരീക്ഷണ അവലോകനം.
ഇന്നത്തെ അന്തരീക്ഷസ്ഥിതി
തെക്കേ ഇന്ത്യയിലെ കാലാവസ്ഥയെ സ്വാധീനിക്കുന്ന അന്തരീക്ഷ ഘടകങ്ങളോ പ്രതിഭാസങ്ങളോ നിലവിലില്ല. ഹിമാലയൻ മേഖലയിൽ പശ്ചിമ വാതത്തിന്റെ (Western Disturbance) സ്വാധീനവും ഹരിയാനക്ക് സമീപം ചക്രവാത ചുഴിയും (cyclonic circulation ) ഉണ്ട്.
ഉപഗ്രഹ നിരീക്ഷണം
ഉപഗ്രഹ നിരീക്ഷണത്തിൽ അറബിക്കടലിൽ വ്യാപകമായി മേഘ രൂപീകരണം കാണുന്നുണ്ട്. ഇവ തീരദേശത്ത് ചാറ്റൽ മഴ നൽകാനും കടലിൽ ഒറ്റപ്പെട്ട മഴക്കും സാധ്യതയുണ്ട്. കേരളം ഇന്ന് ഭാഗികമായോ പൂർണമായോ മേഘാവൃതമാകും. അറബിക്കടലിലും ലക്ഷദ്വീപ് മേഖലയിലും ഇടിയോടുകൂടെ മഴക്ക് സാധ്യതയുണ്ട്.
മിന്നൽ തൽസമയം ട്രാക്ക് ചെയ്യാൻ ഈ വെബ്സൈറ്റിലെ മിന്നൽ റഡാർ ഉപയാഗിക്കുക.
ഞങ്ങളുടെ അപ്ഡേറ്റുകൾ അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക.