കിവിപ്പഴം ദിവസേന കഴിക്കൂ ഗുണങ്ങൾ ഏറെ; ഗർഭകാലത്തുണ്ടാകുന്ന വിഷാദവും മാനസിക സമ്മർദവും അകറ്റാം

കിവിപ്പഴം ദിവസേന കഴിച്ചാലുള്ള ഗുണങ്ങൾ ഏറെ.കിവിപ്പഴം ഫോളിക്ക് ആസിഡുകളാല്‍ സമ്പുഷ്ടമാണ്‌.വിറ്റാമിന്‍ ബി അടങ്ങിയ കിവിപ്പഴം കോശങ്ങളുടെ രൂപികരണത്തിലും പ്രവർത്തനത്തിനും സഹായിക്കുന്നു.

കൂടാതെ കാത്സ്യം,കോപ്പര്‍,അയണ്‍,സിങ്ക് എന്നിവയാലും സമ്പന്നമാണ്.സ്ട്രോക്ക്, കിഡ്നിസ്റ്റോണ്‍,എന്നിവയെ അകറ്റി നിര്‍ത്താന്‍ കിവി കഴിക്കുന്നതിലൂടെ സാധിക്കും.

മലബന്ധവും അനുബന്ധ പ്രശ്‌നങ്ങളും ഗര്‍ഭിണികളില്‍ സാധാരണയാണ്.നാരുകള്‍ ധാരാളമടങ്ങിയ കിവിപ്പഴം ഇതിനു പ്രതിവിധിയാണ്.

കിവിപ്പഴം ദിവസേന കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്തുകയും,ഗ്യാസ്, ഛര്‍ദ്ദി, വയറിലെ അസ്വസ്ഥതകള്‍ എന്നിവ പരിഹരിക്കുകയും ചെയ്യും.

ഏറ്റവും പോഷകമൂല്യമുള്ള പഴങ്ങളിലൊന്നാണ് ഇത്. കിവിപ്പഴം കഴിക്കുന്നത് ഗര്‍ഭിണികള്‍ വളരെ നല്ലതെന്നാണ് പറയപ്പെടുന്നത്.

കിവിയിലെ ആന്റി ഓക്സിഡന്‍റുകള്‍ ഫെര്‍ട്ടിലിറ്റിയെ പ്രതികൂലമായി ബാധിക്കുന്ന ഫ്രീ റാഡിക്കലുകളെ തുരത്തുന്നു.
കിവിപ്പഴം ദിവസേന കഴിക്കൂ ഗുണങ്ങൾ ഏറെ; ഗർഭകാലത്തുണ്ടാകുന്ന വിഷാദവും മാനസിക സമ്മർദവും  അകറ്റാം

കിവിപ്പഴം കൊഴുപ്പിനെ നശിപ്പിക്കുകയും കൂടുതല്‍ ഊര്‍ജ്ജം നല്‍കുകയും ചെയ്യും. അമ്മയാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ പഴം വളരെ ഗുണം ചെയ്യും.വിറ്റാമിന്‍ സി, ഡി എന്നിവയാല്‍ സമ്പന്നമാണ് കിവിപ്പഴം.

ഗര്‍ഭം അലസിയ അമ്മമാര്‍ക്കും കിവിപ്പഴം ഏറെ പ്രയോജനം ചെയ്യുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഓറഞ്ചിലുള്ളതിനെക്കാള്‍ കൂടുതൽ വിറ്റമിന്‍ സി കിവിയിലുണ്ട്.

ഗർഭകാലത്തുണ്ടാകുന്ന വിഷാദവും മാനസിക സമ്മർദവും കിവിപ്പഴം കഴിച്ചാൽ അകലും.
എല്ലുകള്‍ക്കും പല്ലുകള്‍ക്ക് ബലം നല്‍കാന്‍ കിവി പഴത്തിന് സാധിക്കും.

കിവിയില്‍ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഓര്‍മ്മശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. കിവിയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റെുകള്‍ ഡി എന്‍ എ തകരാറുകളില്‍ നിന്ന് സംരക്ഷിക്കും.

കിവിപ്പഴത്തിൽ ആന്റിഓക്‌സിഡന്റുകളും സെറോടോണിനും അടങ്ങിയിട്ടുണ്ട്. ഇത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും. കിവികൾ വിറ്റാമിൻ സിയുടെ മികച്ച ഉറവിടമായതിനാൽ പ്രതിരോധ ശേഷി കൂട്ടാനും സഹായിക്കുന്നു.

കിവിപ്പഴം ദിവസേന കഴിക്കൂ ഗുണങ്ങൾ ഏറെ; ഗർഭകാലത്തുണ്ടാകുന്ന വിഷാദവും മാനസിക സമ്മർദവും  അകറ്റാം
ചർമ്മത്തിൻ്റെ തിളക്കത്തിന് വേണ്ടി സൗന്ദര്യവർദ്ധകവസ്തുക്കളിൽ ഉപയോഗിക്കുന്ന ആൽഫ-ലിനോലെയിക് ആസിഡ് ഇതിൽ കൂടുതലായി അടങ്ങിയിരിക്കുന്നു.അതിനാൽ ചർമ്മം മിനുസമാർന്നതും ആരോഗ്യകരവുമാകുന്നു.

Metbeat news©

Share this post

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment