kerala weather forecast 08-11-23: അറബി കടലിൽ ന്യൂനമർദം നാളെ, ഇന്നത്തെ മഴ സാധ്യത പ്രദേശങ്ങൾ

kerala weather forecast 08/11/23

അറബിക്കടലിൽ തെക്കു കിഴക്കൻ മേഖലയിൽ കേരളത്തിന് സമാന്തരമായി കഴിഞ്ഞ ദിവസം രൂപപ്പെട്ട ചക്രവാതച്ചുഴി നാളെയോടെ ന്യൂനമർദമാകും. മധ്യ കിഴക്കൻ അറബി കടലിൽ വച്ചാണ് ഇത് ന്യൂനമർദമാകുക. കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ ഇന്ന് ഉച്ചയ്ക്കുശേഷം ഇടിയോടെ മഴ ലഭിക്കും.

ഇന്നലെ കോഴിക്കോട് തീരത്ത് നിന്ന് 531 കിലോമീറ്റർ പടിഞ്ഞാറ് വടക്കു പടിഞ്ഞാറ് ആയി രൂപം കൊണ്ട ചക്രവാത ചുഴി ഇപ്പോൾ മംഗലാപുരത്തിന് പടിഞ്ഞാറ് 456 കി.മി. അകലെയാണ് സ്ഥിതി ചെയ്യുന്നതെന്ന് സ്വകാര്യ കാലാവസ്ഥ നിരീക്ഷകരായ Metbeat Weather അറിയിച്ചു.

അന്തരീക്ഷ ന്യൂനമർദ പാത്തിയും

ഇപ്പോൾ രൂപംകൊണ്ട ചക്രവാത ചുഴിയിൽ നിന്ന് ഉൾക്കടലിന്റെ വടക്കൻ മേഖലയിലേക്ക് ആന്ധ്ര പ്രദേശ് തീരം വഴി ന്യൂനമർദ്ദ പാത്തി (Through) രൂപപ്പെട്ടിട്ടുണ്ട്. ഇത് ദക്ഷിണേന്ത്യയിൽ മഴ ശക്തിപ്പെടുത്താൻ കാരണമാകും . ലക്ഷദ്വീപ്, ആന്ധ്രപ്രദേശ്, തമിഴ്നാട്, കർണാടക, കേരളം തുടങ്ങിയ സംസ്ഥാനങ്ങൾക്ക് ശക്തമായ മഴയോ അതിശക്തമായ മഴക്കോ ഉള്ള സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് (IMD) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

moderate rainfall warning

ഇന്നത്തെ മഴ ഈ പ്രദേശങ്ങളിൽ

ഇന്ന് (07/11/23) ന് ഉച്ചയ്ക്ക് ശേഷം എറണാകുളം മുതൽ തെക്കോട്ടുള്ള ജില്ലകളുടെ കിഴക്കൻ മേഖലയിൽ ഇടിയോടെ മഴ തുടങ്ങും. ഈരാറ്റുപേട്ട, കറുകച്ചാൽ, ഏറ്റുമാനൂര്, മുട്ടം മട്ടന്നൂർകര, ഉഴവൂർ, പൈനാവ്, ആലപ്പുഴ ജില്ല , എറണാകുളം ജില്ലയിലെ തീരദേശം, മലപ്പുറം ജില്ലയിലെ കിഴക്കൻ മേഖല, പാലക്കാട് മേഖലയിലും

കർണാടകയിലെ ബെല്ലാരി, ഹോസ്പേട്ട, അദോനി, ചെല്ലക്കര, ചിത്രദുർഗ, ജഗലുരു,

തമിഴ്നാട്ടിലെ മയിലാടുതുറൈ, നാഗപട്ടണം, തിരുപ്പുർ, കോയമ്പത്തൂർ, അവിനാശി, പൊള്ളാച്ചി, മുത്തുപേട്ട, വേളാംകണ്ണി , തിരുവാരൂർ, മന്നാർഗുഡി, ചിദംബരം, സേലം, രാശിപുരം, ഈറോഡ്, എടപ്പാടി, നാമക്കൽ , ധർമപുരി, പരാർപട്ടി എന്നിവിടങ്ങളി ഇടിയോടെ ശക്തമായ മഴക്ക് സാധ്യത ഉണ്ട്.

© Metbeat Weather

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment