kerala weather 24/11/23 : ഞായർ ന്യൂനമർദ സാധ്യത; ഇടുക്കിയിൽ നാല് അണക്കെട്ടുകൾ തുറന്നു
തൊടുപുഴ കനത്ത മഴയെ തുടർന്ന് കഴിഞ്ഞ ദിവസം
ഇടുക്കിയിൽ ഒരു ദിവസം തുറന്നത് നാല് അണക്കെ
ട്ടുകൾ. പൊന്മുടി, ലോവർപെരി യാർ (പാംബ്ല), കല്ലാർ, കല്ലാർ കുട്ടി (നേര്യമംഗലം) ഡാമുകളാണ് തുറന്നത്. പൊന്മുടിയിൽ 3 ഷട്ടറുകൾ 30 സെ.മീ. വീതവും കല്ലാർ കുട്ടിയിൽ 2 ഷട്ടറുകൾ 30 സെ.മീ. വി തവും ലോവർ പെരിയാറിൽ ഒരു ഷട്ടർ 70 സെ.മീറ്ററുമാണ് തുറന്നത്.
ഇതുകൂടാതെ സംസ്ഥാനത്തെ ജലവിഭവ വകുപ്പിന് കീഴിലുള്ള 11 ഡാമുകളും തുറന്നിട്ടുണ്ട്. നെയ്യാർ, കല്ലട, മണിയാർ, മലങ്കര, ഭൂതത്താൻകെട്ട്, കാ
ഞ്ഞിരപ്പുഴ, മംഗലം, മൂലത്തറ, കുറ്റ്യാടി, കാരാപ്പുഴ, പഴശ്ശി അണ ക്കെട്ടുകളാണ് തുറന്നത്.

ഞായർ വീണ്ടും ന്യൂനമർദ സാധ്യത
അതിനിടെ, ഞായറാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യത. നാളെ യോടെ തെക്കൻ ആൻഡമാൻ കടലിനു മുകളിൽ രൂപപ്പെടുന്ന ചക്രവാതച്ചുഴി ഞായറാഴ്ചയോ ടെ ന്യൂനമർദമായും പിന്നീട് തീ വ്രന്യൂനമർദമായും ശക്തിയാർ ജിക്കുമെന്നാണ് പ്രവചനം. കേ രള, ലക്ഷദ്വീപ്തീരങ്ങളിൽ മത്സ ബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്.
എറണാകുളത്തും കോഴിക്കോട്ടും യെല്ലോ അലർട്ട്
ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് (24/11/23 ) എറണാകുളം, കോഴി ക്കോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) യെല്ലോ അലർട്ട് നൽകി. നാളെ കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലർട്ടുണ്ട്. ഇന്നലെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ശക്തമായ മഴ ലഭിച്ചു. കഴിഞ്ഞ ദിവസ ങ്ങളിൽ പെയ്ത കനത്ത മഴയിൽ തിരുവനന്തപുരം നഗരത്തിലെ വിവിധ പ്രദേശങ്ങൾ വെള്ളത്തി
നടിയിലായി.
Thank you for your sharing. I am worried that I lack creative ideas. It is your article that makes me full of hope. Thank you. But, I have a question, can you help me? https://www.binance.com/en-IN/register?ref=UM6SMJM3