kerala weather 21/12/23 : കേരളത്തിൽ ഇന്നത്തെ മഴ സാധ്യതാ പ്രദേശങ്ങൾ

kerala weather 21/12/23 : കേരളത്തിൽ ഇന്നത്തെ മഴ സാധ്യതാ പ്രദേശങ്ങൾ

രണ്ടു ദിവസത്തെ വരണ്ട കാലാവസ്ഥക്ക് ശേഷം ഇന്ന് (21/12/23) ന് കേരളത്തിൽ ഒറ്റപ്പെട്ട മഴ സാധ്യത. കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ പ്രളയത്തിന് കാരണമായ ചക്രവാത ചുഴി ലക്ഷദ്വീപിന് സമീപം എത്തിയിട്ടുണ്ട്. തുലാവർഷത്തിന്റെ ഭാഗമായ കിഴക്കൻ കാറ്റ് ദുർബലമാണെങ്കിലും കേരളത്തിനു കുറുകെ സഞ്ചരിക്കുന്നു. കേരള കാലാവസ്ഥയെ സ്വാധീനിക്കുന്ന മറ്റ് കാലാവസ്ഥ സാഹചര്യം നിലവിലില്ല.

തെക്കൻ കേരളത്തിൽ ആണ് ഇന്നും ഒറ്റപ്പെട്ട മഴ സാധ്യതയുള്ളത്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലയുടെ കിഴക്ക് എന്നിവിടങ്ങളിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം ചാറ്റൽ മഴയോ ഇടത്തരം മഴയോ പ്രതീക്ഷിക്കണം.

കോഴിക്കോട് ജില്ലയിലെ കിഴക്കൻ മലയോര മേഖല, എറണാകുളം ജില്ലയിലെ തീരത്തോട് ചേർന്ന മേഖല തുടങ്ങിയ പ്രദേശങ്ങളിൽ രാത്രി വൈകി ചാറ്റൽ മഴ ലഭിച്ചേക്കും.

അതിനിടെ, ഇന്ന് അർധരാത്രി വരെ കേരള തീരത്ത് ഉയർന്ന തിരമാല സാധ്യത ഇൻകോയ്സ് പ്രവചിച്ചു. ഉയർന്ന തിരമാല ജാഗ്രത നിർദേശം.

തെക്കൻ തമിഴ്‌നാട് തീരത്ത് നാളെ (21-12-2023) രാത്രി 11.30 വരെ 0.6 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

  1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
  2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
  3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

© Metbeat News

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment