kerala weather 17/01/24 : കേരള തീരത്ത് ഒറ്റപ്പെട്ട മഴ സാധ്യത
കേരള തീരത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ചാറ്റൽ മഴ സാധ്യത. രാത്രിയും പുലർച്ചെയും ചാറ്റൽ മഴ ലഭിക്കാനാണ് സാധ്യത. ഇന്ന് രാവിലെയുള്ള ഉപഗ്രഹ, റഡാർ ചിത്രങ്ങൾ അനുസരിച്ച് എറണാകുളം, തൃശൂർ, കോഴിക്കോട് തീരത്ത് ചില പോക്കറ്റുകളിൽ മഴ പെയ്യുന്നുണ്ട്. പത്തനംതിട്ട , ഇടുക്കി, പലക്കാട് ജില്ലകളിലും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴ ലഭിക്കുന്നു. കരമേഖലയിൽ ലഭിക്കുന്ന ഈ മഴ അര കിലോമീറ്ററോ ഒരു കിലോമീറ്ററോ മാത്രം ചുറ്റളവുള്ള പ്രദേശത്ത് ലഭിക്കുന്നവയാണ്. നാളെയോടെ കൂടുതൽ പ്രദേശങ്ങളിൽ ചാറ്റൽ മഴ സാധ്യതയുണ്ടെന്ന് Metbeat Weather പറയുന്നു.
കാലവർഷക്കാലം പോലെ പരക്കെ മഴ പെയ്യില്ല. കേരളത്തിലെ മിക്ക പ്രദേശങ്ങളിലും ഇന്നും വരണ്ട കാലാവസ്ഥ തുടരും . ഇന്നലത്തെ റിപ്പോർട്ടിൽ പറഞ്ഞത് പോലെ കേരളത്തിലെ കിഴക്കൻ പ്രദേശങ്ങളിൽ പ്രത്യേകിച്ച് വയനാട് , ഇടുക്കി ജില്ലകളിൽ രാവിലെ മൂടൽ മഞ്ഞിന്റെ സാന്നിധ്യം ഉണ്ടാകും. വടക്കൻ ഉൾനാടൻ കർണാടകയിലും വടക്കൻ കേരളത്തിലും ചില പ്രദേശങ്ങളിൽ നിന്നും നാളെയും മൂടൽമഞ്ഞ് കിഴക്കൻ മേഖലകളിൽ അനുഭവപ്പെടും. പകൽ കേരളത്തിൽ ചൂട് കൂടും.
ഏറ്റവും പുതിയ തൊഴിൽ വിദ്യാഭ്യാസ വാർത്തകൾ ലഭിക്കാൻ ഈ ഗ്രൂപ്പിൽ അംഗമാകാം