പ്രതികൂല ശൈത്യകാല കാലാവസ്ഥ: നോർത്ത് ടെക്സാസിലെ സ്‌കൂളുകൾക്ക് ചൊവ്വാഴ്ചയും അവധി

പ്രതികൂല ശൈത്യകാല കാലാവസ്ഥ: നോർത്ത് ടെക്സാസിലെ സ്‌കൂളുകൾക്ക് ചൊവ്വാഴ്ചയും അവധി

പി.പി ചെറിയാൻ

ഡാളസ് : ഞായറാഴ്ച രാത്രി മുതൽ ആരംഭിച്ച മഞ്ഞുവീഴ്ചയും അതിശൈത്യവും തുടരുന്നതിനാൽ വടക്കൻ ടെക്സാസിലെ നിരവധി സ്‌കൂളുകൾ തുടർച്ചയായി രണ്ടാം ദിവസവും (ചൊവ്വാഴ്ച) അടച്ചുപൂട്ടുന്നതായി പ്രഖ്യാപിച്ചു. ഡാളസ് ഐ.എസ്.ഡി,ഗാർലൻഡ് ഐ.എസ്.ഡി ഉൾപ്പെടെ നിരവധി സ്‌കൂളുകൾ ചൊവ്വാഴ്ചയും അടച്ചുപൂട്ടുന്നതായി പ്രഖ്യാപിച്ചത്.തിങ്കളാഴ്ച രാത്രി താപനില കുറഞ്ഞതിനെ തുടർന്ന് റോഡ് വീണ്ടും മഞ്ഞുമൂടുമെന്നു പ്രതീക്ഷിക്കുന്നു.

തണുത്തുറഞ്ഞ താപനില ഒറ്റരാത്രികൊണ്ട് തിരിച്ചെത്തുന്നതിനാൽ ചൊവ്വാഴ്ച രാവിലെയോടെ റോഡുകൾ വീണ്ടും മഞ്ഞുമൂടിയേക്കുമെന്ന് പ്രതീക്ഷിക്കുന്നു.

അടച്ചുപൂട്ടുന്ന സ്‌കൂളുകളിൽ ഇവ ഉൾപ്പെടുന്നു

ആർലിംഗ്ടൺ ISD കരോൾട്ടൺ-ഫാർമേഴ്‌സ് ബ്രാഞ്ച് ISD ക്രാൻഡൽ ISD ക്രോളി ഐ.എസ്.ഡി ഡാളസ് ISD ഡാളസ് കോളേജ് ഡിസോട്ട ISD എവർമാൻ ISD ഫോർണി ISD ഫോർട്ട് വർത്ത് ISD ഗാർലൻഡ് ഐ.എസ്.ഡി ഗ്രാൻഡ് പ്രേരി ISD ഹൈലാൻഡ് പാർക്ക് ISD ഇർവിംഗ് ISD കോഫ്മാൻ ISD കെല്ലർ ISD കെമ്പ് ISD കെന്നഡേൽ ISD ലങ്കാസ്റ്റർ ISD മബാങ്ക് ഐ.എസ്.ഡി മാൻസ്ഫീൽഡ് ISD Mesquite ISD റിച്ചാർഡ്‌സൺ ഐഎസ്ഡി ഫോർട്ട് വർത്തിലെ ടെമ്പിൾ ക്രിസ്ത്യൻ സ്‌കൂൾ ടെറൽ ISD ടെക്‌സസ് ക്രിസ്ത്യൻ യൂണിവേഴ്‌സിറ്റി വൈറ്റ് സെറ്റിൽമെന്റ് ISD.

© Metbeat News

ഏറ്റവും പുതിയ തൊഴിൽ വിദ്യാഭ്യാസ വാർത്തകൾ ലഭിക്കാൻ ഈ ഗ്രൂപ്പിൽ അംഗമാകാം

Share this post

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment