kerala weather 14/12/23 : ചെന്നൈ ഉൾപ്പെടെ ഇന്നു മുതൽ വീണ്ടും മഴ സാധ്യത, കേരളത്തിൽ നാളെ മുതൽ
കേരളത്തിൽ ഇന്നലെയും ഇന്നും വരണ്ട കാലാവസ്ഥ തുടർന്ന ശേഷം വീണ്ടും മഴ സാധ്യത. കഴിഞ്ഞ ദിവസങ്ങളിലെ പോസ്റ്റുകളിൽ സൂചിപ്പിച്ചിരുന്നത് പോലെ ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കക്ക് സമീപമായി ഉടലെടുക്കുന്ന ശക്തി കൂടിയ ചക്രവാത ചുഴിയാണ് (well marked cyclonic circulation ) മഴക്ക് കാരണമാകുക.

ഈ മേഖലയിൽ നിലവിൽ കാറ്റ് ശക്തിപ്പെട്ടിട്ടുണ്ട്. ഇതുമൂലം തമിഴ്നാട്ടിൽ തീരദേശങ്ങളിൽ ഇന്നുമുതൽ വീണ്ടും മഴ ലഭിച്ചു തുടങ്ങും. മിഗ് ജോം (cyclone michaung) ചുഴലിക്കാറ്റിനെ തുടർന്ന് കനത്ത മഴയും വെള്ളക്കെട്ടുകളും ഉണ്ടായ ചെന്നൈ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഇന്ന് രാത്രിയോടെ വീണ്ടും മഴ സാധ്യതയുണ്ട്. തമിഴ്നാടിന്റെ തീരദേശങ്ങളിൽ ആണ് ഇന്നു മുതൽ മഴ കൂടുക.
ശ്രീലങ്ക, പാക്ക് കടലിടുക്ക്, കന്യാകുമാരി കടൽ മേഖലയിൽ മഴയും കാറ്റും ശക്തമാകും. ഈ മേഖലയിൽ മൽസ്യ ബന്ധനം സുരക്ഷിതമല്ല. ഞായറാഴ്ച കേരളത്തിൽ പലയിടങ്ങളിലും ശക്തമായ മഴ ലഭിക്കാനും സാധ്യതയുണ്ട്. ശനിയാഴ്ച തെക്കൻ കേരളത്തിലും തെക്കൻ തമിഴ്നാട്ടിലും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴ ഉണ്ടാകും.

കേരളത്തിന്റെ കിഴക്കൻ പ്രദേശങ്ങളിൽ വൈകിട്ട് ഇടിയോടുകൂടിയുള്ള മഴയാണ് പ്രതീക്ഷിക്കേണ്ടത്. അടുത്ത രണ്ടു ദിവസങ്ങളിൽ വടക്കൻ കേരളത്തിന്റെ കിഴക്കൻ മേഖലയിലും ഇടിയോടുകൂടിയുള്ള ശക്തമായ മഴ പ്രതീക്ഷിക്കാം. ചിലയിടങ്ങളിൽ ഒരു മണിക്കൂർ വരെ നീണ്ടുനിൽക്കാവുന്ന ശക്തമായ മഴയും സാധ്യതയുണ്ട്.
എന്നാൽ കഴിഞ്ഞ തവണകളിൽ ലഭിച്ചത് പോലെ കേരളത്തിന്റെ എല്ലാ ജില്ലകളിലും പരക്കെ മഴക്കുള്ള സാധ്യതയില്ല. അതിനാൽ തുലാവർഷം വീണ്ടും സജീവമാകും എന്ന് പറയാൻ കഴിയില്ല. കേരളത്തിന്റെയും തമിഴ്നാടിന്റെയും ചില പ്രദേശങ്ങളിൽ മാത്രമാണ് മഴ ലഭിക്കുക.
ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കയോട് ചേർന്ന് രൂപപ്പെടുന്ന ചക്രവാത ചുഴി കൂടുതൽ ശക്തിപ്പെടാൻ സാധ്യതയില്ല. ഈ മേഖലയിൽ രൂപപ്പെടുന്ന സിസ്റ്റങ്ങൾ പടിഞ്ഞാറോട്ട് സഞ്ചരിച്ച് അറബിക്കടലിലെത്തി വീണ്ടും ശക്തിപ്പെടാറുണ്ട്. എന്നാൽ പ്രാഥമിക നിരീക്ഷണത്തിൽ അത്തരം സാധ്യതകൾ ഇപ്പോൾ കാണുന്നില്ല എങ്കിലും അടുത്ത ദിവസങ്ങളിലെ പുരോഗതി കൂടി വിലയിരുത്തിയ ശേഷമേ അത്തരം സാധ്യതകൾ ഉണ്ടാകുമോ ഇല്ലയോ എന്ന് തീർത്ത് പറയാൻ കഴിയൂ.
ഏതായാലും ഓരോ ദിവസത്തെയും കാലാവസ്ഥാ വിവരങ്ങൾ കൃത്യമായി അപ്ഡേറ്റ് ചെയ്യുക മാത്രമാണ് പോംവഴി. ഇതിനായി metbeatnews.com വെബ്സൈറ്റിൽ സ്ഥിരമായി സന്ദർശിക്കുക. ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിലും വാട്സ്ആപ്പ് ചാനലിലും ടെലഗ്രാം ചാനലിലും അംഗമാകുക.
Thank you for your sharing. I am worried that I lack creative ideas. It is your article that makes me full of hope. Thank you. But, I have a question, can you help me?