kerala weather 14/07/24: ഇന്നും നാളെയും മഴ സാധ്യതാ പ്രദേശങ്ങൾ
കേരളത്തിൽ വിവിധ ജില്ലകളിൽ ഇന്നലെ സജീവമായിരുന്ന മഴ ഇന്ന് പകൽ അല്പം കുറയും. വിവിധ ജില്ലകളിൽ ഇടവേളകളോട് കൂടിയ മഴ സാധ്യത. ഇന്നലെ സംസ്ഥാനത്ത് പരക്കെ പകൽ മഴ ലഭിച്ചിരുന്നു. നേരത്തെയുള്ള റിപ്പോർട്ടുകളിൽ വെള്ളി, ശനി ദിവസങ്ങളിൽ കേരളത്തിൽ പരക്കെ യെന്നോണം മഴ ലഭിക്കുമെന്നും ഞായറാഴ്ച മഴക്ക് അല്പം ശമനം ഉണ്ടാകും എന്നും അറിയിച്ചിരുന്നു.
നാളെ മുതൽ വീണ്ടും മഴ സാധ്യതയുണ്ട്. ഇന്ന് മംഗലാപുരത്തിനും മഹാരാഷ്ട്രയിലെ പൂണെയ്ക്കും ഇടയിലുള്ള പ്രദേശത്താണ് കൂടുതൽ മഴ പ്രതീക്ഷിക്കുന്നത്. ഈ മേഖലയിൽ കാലവർഷക്കാറ്റ് ശക്തമാകും.
കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലും ഈ കാറ്റിന്റെ സ്വാധീന ഫലമായി ഇടവേളയോട് കൂടിയ മഴ ലഭിക്കും. കേരളത്തിൽ തീരദേശ പ്രദേശങ്ങളിലും ഇന്ന് മഴയുണ്ടാകും. മഹാരാഷ്ട്ര മുതൽ കേരളതീരം വരെ ന്യൂനമർദ്ദ പാത്തി നിലവിലുണ്ട്. ആന്ധ്രക്ക് സമീപത്ത് ബംഗാൾ ഉൾക്കടലിൽ ഒരു ചക്രവാത ചുഴിയും നിലനിൽക്കുന്നു.
എറണാകുളം ജില്ലയിലെ കോതമംഗലം, മുവാറ്റുപുഴ, കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി തുടങ്ങിയ പ്രദേശങ്ങളിൽ വൈകിട്ടും രാത്രിയുമായി മഴയുണ്ടാകും. ഈ പട്ടികയിൽ പെടാത്ത പ്രദേശങ്ങളിലും മഴ ലഭിച്ചേക്കും ‘
എറണാകുളം ജില്ലയിലെ അരൂക്കുറ്റി, കോട്ടയത്തെ വൈക്കം, ഈരാറ്റുപേട്ടയുടെ പടിഞ്ഞാറുഭാഗം, ആലപ്പുഴ ജില്ലയിലെ കറുകച്ചാൽ, ചെങ്ങന്നൂർ, ആലപ്പുഴയുടെ കിഴക്കൻ പ്രദേശം, കോഴിക്കോട് ജില്ലയിലെ നടുവണ്ണൂർ, ചക്കിട്ടപ്പാറ, കണ്ണൂർ ജില്ലയിലെ പേരാപുരം, ഇരിട്ടി, കാസർകോട് ജില്ലയിലെ തയ്യേനി എന്നിവിടങ്ങളിൽ ഇന്ന് രാത്രി വൈകി ശക്തമായ മഴ സാധ്യത.
നാളെ (തിങ്കൾ) പുലർച്ചെ പാലക്കാട് ജില്ലയിൽ വ്യാപകമായി മഴ സാധ്യത. ഒറ്റപ്പാലം, പാതിരപ്പാല, കേരളശ്ശേരി, പഴയന്നൂർ, ചെറുപ്പുളശ്ശേരി കല്ലടിക്കോട് തുടങ്ങിയ പ്രദേശങ്ങളിൽ പുലർച്ചെ മഴയുണ്ടാകും. കോതമംഗലം, അങ്കമാലി, പെരിങ്ങൽകുത്ത് മേഖലകളിലും മഴ പ്രതീക്ഷിക്കാം.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.