kerala weather 12/11/23 : ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ച ന്യൂനമർദം
തെക്കൻ ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ച ന്യൂനമർദ്ദം രൂപപ്പെട്ടേക്കും. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഇന്ന് മുതൽ താൽകാലികമായി മഴ കുറയും. അറബി കടലിൽ അന്തരീക്ഷ ചുഴി രൂപം കൊണ്ടിട്ടുണ്ടെങ്കിലും അത് കേരള കാലാവസ്ഥയെ പ്രതികൂലമായി ബാധിച്ചേക്കില്ല. ന്യൂനമർദ്ദം രൂപപ്പെട്ട ശേഷം വടക്കൻ ആന്ധ്രപ്രദേശിലേക്കോ ഒഡീഷയിലേക്കോ നീങ്ങാനാണ് സാധ്യത.
ഇന്നത്തെ ഉപഗ്രഹ നിരീക്ഷണം
തെക്കു കിഴക്കൻ അറബി കടലിലും കന്യാകുമാരി കടലിലും ധാരാളം മേഘങ്ങൾ രൂപപ്പെട്ടിട്ടുണ്ട് . ഇവ കരകയറാൻ അനുയോജ്യമായ നിലവിലില്ല. അതിനാൽ കേരളത്തിൽ എവിടെയും കാര്യമായ മഴ സാധ്യത ഇന്ന് ഇല്ല എന്നാണ് Metbeat Weather ന്റെ നിരീക്ഷണം.
ന്യൂനമർദ്ദം രൂപപ്പെട്ട ശേഷം കേരളത്തിൽ നേരിയ മഴ സാധ്യതയുണ്ട്. എന്നാൽ അതേക്കുറിച്ച് കൂടുതൽ കാര്യങ്ങൾ ഇപ്പോൾ പറയാൻ കഴിയില്ല.