kerala weather 07/12/23 : ഇന്നത്തെ മഴ (rain), മൂടൽമഞ്ഞ് (fog) പ്രദേശങ്ങൾ
കരകയറി ദുർബലമായ ‘മിഗ്ജോം’ ചുഴലിക്കാറ്റ് ന്യൂനമർദമായി തെക്കുകിഴക്കൻ തെലങ്കാനക്കു മുകളിൽ സ്ഥിതി ചെയ്യുകയാണ്. ഈ ന്യൂനമർദ്ദത്തിൽ നിന്ന് തെക്കൻ തമിഴ്നാട്ടിലേക്ക് ഒരു ന്യൂനമർദ്ദ പാത്തി ( trough) തുടരുന്നുണ്ട്.
അതിനാൽ കർണാടകയുടെ തെക്ക് കിഴക്കൻ മേഖല തമിഴ്നാടിന്റെ വടക്കൻ മേഖല എന്നിവിടങ്ങളിൽ ഇന്നും ഒറ്റപ്പെട്ട ഇടത്തരം ശക്തമായ മഴക്കോ സാധ്യത. ബംഗളൂരു , മൈസൂരു ഉൾപ്പെടെയുള്ള കർണാടക പ്രദേശങ്ങളിലും ഇന്ന് മഴ സാധ്യത. അറബി കടലിൽ അടുത്ത ദിവസം ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട്.
ഇന്ന് (വ്യാഴം) കേരളത്തിലെ കാലാവസ്ഥ ഇങ്ങനെ
കേരളത്തിൽ നിന്ന് എവിടെയും ശക്തമായ മഴ സാധ്യത ഇല്ല തെക്കൻ ജില്ലകളിൽ രാത്രിയിലോ പുലർച്ചയോ ചാറ്റൽ മഴ ഉണ്ടാകാം. വടക്കൻ കേരളത്തിൽ വരണ്ട കാലാവസ്ഥ തുടരും.
Please Join in Our WhatsApp Group
മൂടൽ മഞ്ഞ്
രാവിലെ കോഴിക്കോട് ജില്ലയിലെ രാമനാട്ടുകര, പന്തീരങ്കാവ്, വയനാട് ജില്ലയിലെ കൽപറ്റ, വൈത്തിരി, മാനന്തവാടി, വടക്ക് കിഴക്കൻ വയനാട്, തിരുവനന്തപുരം, പത്തനംതിട്ട, പടിഞ്ഞാറൻ ഇടുക്കി എന്നിവിടങ്ങളിൽ മൂടൽ മഞ്ഞ് സാധ്യത.