kerala weather 02/02/24: ഇന്ന് തണുപ്പും ചൂടും കുറയും, വൈകിട്ട് കാറ്റ്, ഒറ്റപ്പെട്ട മഴ സാധ്യത


kerala weather 02/02/24: ഇന്ന് തണുപ്പും ചൂടും കുറയും, വൈകിട്ട് കാറ്റ്, ഒറ്റപ്പെട്ട മഴ സാധ്യത

കേരളത്തിൽ ഇന്ന് (02/02/24 – വെള്ളി) പകൽ ചൂട് ഇന്നലത്തെ അപേക്ഷിച്ച് താരതമ്യേന കുറയും. മലപ്പുറം മുതൽ കൊല്ലം വരെയുള്ള ജില്ലകളുടെ ഇടനാട്, കിഴക്കൻ മേഖലയിൽ ആണ് ഇന്ന് പകൽ 35 – 37 ഡിഗ്രിക്കും ഇടയിൽ ചൂട് അനുഭവപ്പെടുകയെന്നും Metbeat Weather പറഞ്ഞു. രാവിലത്തെ തണുപ്പിനും ഇന്ന് കുറവ് ഉണ്ടാകും. വയനാട്ടിൽ തണുപ്പ് കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് നേരിയ തോതിൽ കുറയുമെങ്കിൽ ഇടുക്കിയിലും പരിസര ജില്ലകളിലും ഇന്നലത്തെ അപേക്ഷിച്ച് വലിയ തോതിൽ കുറവ് അനുഭവപ്പെടും. ഇടുക്കി ജില്ലയിലെ തെക്കൻ മേഖലയിലാണ് തണുപ്പ് ഗണ്യമായി കുറയുക. എന്നാൽ വടക്കൻ ഇടുക്കിയിൽ താപനില 10 നും 14 ഡിഗ്രിക്കും ഇടയിൽ തുടരും.

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട മഴയുണ്ട്. നാളെ മുതൽ മഴ സാധ്യതയും കുറയും. തിരുവനന്തപുരം ജില്ലയിലെ തീരദേശത്ത് ഉച്ചയ്ക്ക് മുൻപ് മഴ സാധ്യത. ഇടത്തരം / ചാറ്റൽ മഴക്കാണ് സാധ്യത. തമിഴ്നാട്ടിലെ തൂത്തുകുടി, ഭവാനി, സേലം എന്നിവിടങ്ങളിലും ചാറ്റൽ മഴ  ലഭിച്ചേക്കും. നാളെയും പ്രസന്നമായ കാലാവസ്ഥയാണ് കേരളത്തിൽ പ്രതീക്ഷിക്കുന്നത്.

ഉച്ചയ്ക്ക് ശേഷം കേരളത്തിൻ്റെ തീരപ്രദേശങ്ങളിൽ അടക്കം ഇന്ന് കാറ്റ് ഉണ്ടാകും. വടക്കു പടിഞ്ഞാറൻൻ കാറ്റാണ് തീരദേശത്ത് വീശുക. മണിക്കൂർ 30 മുതൽ 35 കിലോമീറ്റർ വരെ വേഗത ഉണ്ടാകും.

ഉപഗ്രഹ ചിത്ര പ്രകാരം ഇന്ന് കേരളത്തിൽ തെളിഞ്ഞ ആകാശമാണ്. കേരളത്തിലെ കാലാവസ്ഥ വിവരങ്ങൾ അറിയാൻ ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

© Metbeat News

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment