മഴ, പൊടിക്കറ്റ് : ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി പൊലീസ്

മഴ, പൊടിക്കറ്റ് : ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി പൊലീസ്

അബൂദബി: മഴയും പൊടിക്കാറ്റും അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ എമിറേറ്റിലെ റോഡുകളിൽ വാഹനങ്ങൾ ജാഗ്രതയോടെ ഡ്രൈവ് ചെയ്യണമെന്ന് അബുദബി പോലീസ്. ഫെബ്രുവരി 1 മുതൽ പലയിടത്തും പൊടിക്കാറ്റ് റിപ്പോർട്ട് ചെയ്തിരുന്നു. മഴ സാധ്യത പ്രവചനവും ഉണ്ട്. ഈ സാഹചര്യത്തിലാണ് നിർദേശം.

രാജ്യത്ത് 2024 ജനുവരി 31, ബുധനാഴ്ച മുതൽ വിവിധ മേഖലകളിൽ മഴയ്ക്ക് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അബുദബി പോലീസ് ഇത്തരം ഒരു നിർദ്ദേശം നൽകിയത്.

മഴ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ റോഡിൽ ജാഗ്രത പുലർത്താനും, ട്രാഫിക് സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാനും പോലീസ് ആഹ്വാനം ചെയ്തിട്ടുണ്ട്.

മഴ പെയ്യുന്ന സമയങ്ങളിൽ, വാഹനങ്ങൾ ഉപയോഗിക്കുന്നവർ, സുരക്ഷ മുൻനിർത്തി പാലിക്കേണ്ട ഏതാനം മുൻകരുതൽ നിർദ്ദേശങ്ങൾ അബുദബി പോലീസ് പങ്ക് വെച്ചിട്ടുണ്ട്

 • വാഹനമോടിക്കുന്നവർ വേഗപരിധി പാലിക്കണം.
  -മുന്നിലെ വാഹനങ്ങളുമായി സുരക്ഷിതമായ അകലം പാലിക്കേണ്ടതാണ്.
  -പെട്ടെന്നുള്ള ബ്രേക്കിംഗ് ഒഴിവാക്കേണ്ടതാണ്.
  -റോഡിലെ കാഴ്ച മറയുന്ന അവസരങ്ങളിൽ ഡ്രൈവിംഗ് നിർത്തിവെക്കേണ്ടതും, വാഹനം അനുവദനീയമായ ഇടങ്ങളിൽ സുരക്ഷിതമായി പാർക്ക് ചെയ്യേണ്ടതുമാണ്.
  -അശ്രദ്ധമായ ഡ്രൈവിംഗ്, ഡ്രിഫ്റ്റിംഗ് എന്നിവ ഒഴിവാക്കേണ്ടതാണ്.
  -ട്രാഫിക് നിയമങ്ങൾ പൂർണ്ണമായും പാലിക്കാൻ ട്രാഫിക് ആൻഡ് പട്രോൾസ് ഡയറക്ടറേറ്റ് ഡ്രൈവർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മഴക്കാലത്ത് വാഹനങ്ങളുടെ ഗ്ലാസുകൾ വൃത്തിയായി സൂക്ഷിക്കുക, ലൈറ്റുകൾ പരിപാലിക്കുക, പഴയ ടയറുകൾ മാറ്റുക തുടങ്ങിയ ശീലങ്ങളിലൂടെ റോഡ് സുരക്ഷ വർദ്ധിപ്പിക്കാൻ സാധിക്കുമെന്ന് പോലീസ് അറിയിച്ചു. ഡ്രൈവർമാരോട് താഴ്‌വരകളിൽ നിന്നും, വെള്ളം ഉയരാനിടയുള്ള സ്ഥലങ്ങളിൽ നിന്നും അകന്നു നിൽക്കണമെന്നും അബുദബി പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.

© Metbeat News

Share this post

It is the editorial division of Metbeat Weather, the only private weather agency in Kerala. The desk consists of expert meteorologists and Senior Journalists. It has been operational since 2020.

Leave a Comment