കേരളത്തിൽ ഇന്ന് മേഘാവൃതം, ഒറ്റപ്പെട്ട മഴ

കേരളത്തിലെ വിവിധ ജില്ലകളിൽ ഇന്ന് പകൽ മേഘാവൃത വും ഒറ്റപ്പെട്ട മഴയും. വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ച വരെ കാലവർഷം സജീവമാകുന്നതിന് മുന്നോടിയായി ഇന്ന് കേരളത്തിൽ പകലും ഒറ്റപ്പെട്ട മഴ പ്രതീക്ഷിക്കാം. ആലപ്പുഴ മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ ഇതിൽ മേഘാവൃതം ആയിരിക്കും. ചാറ്റൽമഴയോ ഇടത്തരം മഴയോ ഉച്ചയ്ക്ക് മുമ്പ് ചില പ്രദേശങ്ങളിൽ പ്രതീക്ഷിക്കാം. ഉച്ചയ്ക്കുശേഷം രാത്രിയും കൂടുതൽ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ട്. കേരള തീരത്ത് ന്യൂനമർദ്ദ പാത്തി തുടങ്ങുന്നതാണ് മഴ കാരണം ആകുന്നത്.

Share this post

കേരളത്തിലെ ഏക സ്വകാര്യ കാലാവസ്ഥാ സ്ഥാപനമായ Metbeat Weather എഡിറ്റോറിയല്‍ വിഭാഗമാണിത്. വിദഗ്ധരായ കാലാവസ്ഥാ നിരീക്ഷകരും ജേണലിസ്റ്റുകളും ഉള്‍പ്പെടുന്നവരാണ് ഈ ഡെസ്‌ക്കിലുള്ളത്. 2020 മുതല്‍ പ്രവര്‍ത്തിച്ചുവരുന്നു.

Leave a Comment