വേനല്‍ മഴ തിരികെയെത്തി, കാറ്റില്‍ മരം വീണ് ട്രെയിന്‍ ഗതാഗതം താറുമാറായി

വേനല്‍ മഴ തിരികെയെത്തി, കാറ്റില്‍ മരം വീണ് ട്രെയിന്‍ ഗതാഗതം താറുമാറായി

മെയ് എട്ടിന് വേനല്‍ മഴ തിരികെയെത്തുമെന്ന കാലാവസ്ഥാ പ്രവചനം അന്വര്‍ഥമാക്കി തെക്കന്‍, മധ്യ കേരളത്തില്‍ ശക്തമായ മഴ. ഇടുക്കിയിലെ തൊടുപുഴയിലാണ് ആദ്യം മഴ ലഭിച്ചത്. പിന്നീട് കോട്ടയം, പത്തനംതിട്ട ജില്ലകളിലും തിരുവനന്തപുരത്തും എറണാകുളത്തും ശക്തമായ മഴ ലഭിച്ചു. ശക്തമായ മഴയും മിന്നലും കാറ്റുമുണ്ടാകുമെന്ന് നേരത്തെ മെറ്റ്ബീറ്റ് വെതര്‍ ഉള്‍പ്പെടെ കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.

വൈക്കത്ത് കാറ്റിലുണ്ടായ നാശനഷ്ടം

ശക്തമായ കാറ്റിലും മഴയിലും ഇടപ്പള്ളിയില്‍ ഇലക്ട്രിക് കേബിളുകള്‍ പൊട്ടിയതിനെ തുടര്‍ന്ന് കൊച്ചിയില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. ജനശതാബ്ദി എക്‌സ്പ്രസ് രണ്ടര മണിക്കൂറോളം ഇടപ്പള്ളിക്കു സമീപം പിടിച്ചിട്ടു. വൈകിട്ട് 7.03ന് എറണാകുളം നോര്‍ത്തില്‍നിന്ന് യാത്ര തിരിച്ച് 7.13ന് യാത്ര തടസ്സപ്പെടുകയായിരുന്നു.

തിരുവനന്തപുരം -നിസാമുദ്ദീന്‍ എക്‌സ്പ്രസ് രണ്ടുമണിക്കൂറോളം കളമശ്ശേരിയില്‍ പിടിച്ചിട്ടു. ചെന്നൈ മെയില്‍ അരമണിക്കൂറിലേറെയായി എറണാകുളം നോര്‍ത്തിന് സമീപം പിടിച്ചിട്ടു. 7.40 ന് പുറപ്പെടേണ്ട എറണാകുളംഗുരുവായൂര്‍ പാസഞ്ചര്‍ പുറപ്പെടാന്‍ മണിക്കൂറുകളോളം വൈകി. 8.55ന് എറണാകുളം ടൗണ്‍ സ്റ്റേഷനില്‍ എത്തേണ്ടിയിരുന്ന യശ്വന്ത്പൂര്‍ ഗരീബരഥ് ഒരു മണിക്കൂറോളം വൈകിയോടുകയാണ്. 7.49ന് പുറപ്പെടേണ്ട എറണാകുളം -ഗുരുവായൂര്‍ ഇതുവരെ യാത്ര തുടങ്ങിയില്ല. ട്രെയിന്‍ എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ പിടിച്ചിട്ടിരിക്കുകയാണ്.

വൈക്കം

വൈകിട്ട് ആറരയോടെ പെയ്ത ശക്തമായ മഴയിലും കാറ്റിലും മരങ്ങള്‍ ഒടിഞ്ഞും കടപുഴകിയും ട്രാക്കുകള്‍ക്ക് സമീപത്തെ വൈദ്യുത ലൈനുകളിലേക്ക് വീണതാണ് അപകട കാരണം. ശക്തമായ കാറ്റിലും മഴയിലും വൈക്കപ്രയാറിലും കിഴക്കേനടയിലും മരങ്ങള്‍ വീണതായി റിപ്പോര്‍ട്ടുണ്ട്. വൈക്കത്ത് പലയിടത്തും വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞു. നഗരപ്രദേശത്ത് ഉള്‍പ്പെടെ വൈദ്യുതി നിലച്ചത് ദുരിതമായി.

തൊടുപുഴയില്‍ കനത്ത മഴയിലും ശക്തമായ കാറ്റിലും മരം വീണ് വീട് തകര്‍ന്നു. മലയോര മേഖലയിലും ഇടവെട്ടി മഴ പെയ്യുന്നുണ്ട്. കരുണാപുരത്ത് മരം കടപുഴകി വീണു, ആര്‍ക്കും പരുക്കില്ല. കൊച്ചിയില്‍ കാറ്റിലും മഴയിലും പലയിടങ്ങളിലും ഗതാഗത കുരുക്ക് അനുഭവപ്പെട്ടു.

metbeat news

കാലാവസ്ഥ അപ്ഡേറ്റുകൾക്കായി

FOLLOW US ON GOOGLE NEWS

WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment