മഴതുടരുമെന്ന് കാലാവസ്ഥ പ്രവചനം; കടലിൽ പോകുന്നതിന് വിലക്ക്
കേരളത്തില്‍ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. വടക്കന്‍ കേരളതീരം മുതല്‍ മഹാരാഷ്ട്ര തീരം വരെ ന്യൂനമര്‍ദപാത്തി നിലനില്‍ക്കുന്നതിനാല്‍ 5 ദിവസത്തേക്കു കേരളത്തില്‍ വ്യാപക മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് ഏറ്റവും പുതിയ പ്രവചനത്തില്‍ അറിയിച്ചത്.
ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയാണ് പ്രതീക്ഷിക്കേണ്ടത്. 9, 12, 13 തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടായേക്കുമെന്നും പ്രവചനത്തില്‍ പറയുന്നു.
ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുള്ളതിനാല്‍ വടക്കന്‍ കേരളം, കര്‍ണാടകം, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനു പോകുന്നതും വിലക്കി. കടലില്‍ ശക്തമായ കാറ്റുണ്ടാകും. മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗത്തില്‍ ശക്തമായ കാറ്റിനാണ് സാധ്യത.
നാളെ (ബുധന്‍) രാത്രി വരെ കേരള, തമിഴ്‌നാട് തീരങ്ങളില്‍ കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.