kerala rain live update 22/11/10 : പത്തനംതിട്ട ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച് IMD

kerala rain live update 22/11/10

updated at 7 PM

കനത്ത മഴക്കുള്ള സാധ്യതയെ തുടർന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് (IMD) പത്തനംതിട്ട ജില്ലയിൽ റെഡ് അലെർട് പ്രഖ്യാപിച്ചു. പത്തനംതിട്ട പുല്ലാട്ട് ജംഗ്ഷനിൽ വെള്ളം കയറി.

മീനച്ചിലാർ നദി സംരക്ഷണ സമിതിയുടെ മഴമാപിനികളിൽ രേഖപ്പെടുത്തിയ കണക്ക് അനുസരിച്ച്

ഇന്ന് 22-11-2023 3.30 pm മുതൽ 5.30 pm വരെ 2 മണിക്കൂറിൽ മലയിഞ്ചിപ്പാറയിൽ (Kottayam Poonjar Thekkekara) 123.4 mm മഴ രേഖപ്പെടുത്തി.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മഴ മാപിനികളിൽ ഇന്ന് 5.30 PM വരെ രേഖപ്പെടുത്തിയ മഴയുടെ കണക്ക്.

കുന്നന്താനം 119 mm
നെയ്യാറ്റിൻകര 67mm
പീരുമേട് 52 mm
പേരുങ്കടവിള 48 mm
തിരുവല്ല 42 mm
ഇടമലയാർ 42 mm
സീതത്തോട് 40 mm
കീരമ്പാറ 39 mm
പൂഞ്ഞാർ 39 mm
വാഴക്കുന്നം 34 mm
പാമ്പാടുപറ 34 mm
തൊടുപുഴ 31 mm
എരിമയൂർ 30 mm

നെയ്യാർ ഡാമിന്റെ നാലു ഷട്ടറുകളും 10 cm വീതം 40 cm നിലവിൽ ഉയർത്തിയിട്ടുണ്ട്. (ഇന്ന് നവംബർ-22) വൈകീട്ട് 05:00 ന് ഓരോ ഷട്ടറുകളും 15 cm കൂടി ഉയർത്തുമെന്നും (ആകെ – 100 cm) സമീപവാസികൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു .

ജupdate at 2 PM

രാവിലത്തെ metbeatnews.com പ്രവചനത്തിൽ അറിയിച്ചിരുന്നതു പോലെ തെക്കൻ കേരളത്തിൽ മഴ നേരത്തെ തുടങ്ങി. തിരുവനന്തപുരത്താണ് ഇന്ന് ആദ്യ മഴ തുടങ്ങിയത്. എല്ലാ ജില്ലകളിലും ഇന്ന് രാത്രിയും പുലർച്ചെയുമായി മഴ ലഭിക്കും. കാസർകോട്, കണ്ണൂർ ജില്ലകളിൽ മഴ താരതമ്യേന കുറവാകും. തെക്കൻ കേരളത്തിൽ മഴ ശക്തമാകും.

ഉച്ചയ്ക്ക് 1.20 നുള്ള റഡാർ ചിത്രം പ്രകാരം കൊല്ലം, തിരുനന്തപുരം, പത്തനംതിട്ട , ഇടുക്കി, കോട്ടയം, പാലക്കാട്, വയനാട്, കോഴിക്കോട്, മലപ്പുറം,  ജില്ലകളിൽ വിവിധ സ്ഥലങ്ങളിൽ മഴ റിപ്പോർട്ട് ചെയ്തു. കൂടുതൽ പ്രദേശങ്ങളിൽ രാത്രിയും വൈകിട്ടുമായി മഴ പ്രതീക്ഷിക്കണം.

Updating…

© Metbeat News

Share this post

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment