kerala weekly forecast: 29 വരെ മഴ തുടരും, കേരളത്തിൽ 98% മഴ കൂടുതൽ
വിദർഭ മുതൽ വടക്കൻ കേരളം വരെ നീണ്ടു നിൽക്കുന്ന ന്യൂനമർദ്ദ പാത്തിയും (Trough ) പടിഞ്ഞാറൻ കാറ്റിന്റെ ( westerlies) Middle, Upper tropospheric level ൽ രൂപം കൊണ്ട മറ്റൊരു ന്യൂനമർദ്ദ പാത്തിയുടെയും സ്വാധീനവും മൂലം കേരളത്തിലുൾപ്പെടെ ഇന്നും വേനൽ മഴക്ക് സാധ്യത.
ഉച്ചക്ക് ശേഷം വിവിധ പ്രദേശങ്ങളിൽ ഇടിയോടുകൂടെ മഴ ലഭിക്കും. കഴിഞ്ഞ ദിവസവും സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ മഴ ലഭിച്ചു. വടക്കൻ കേരളത്തിൽ ഉൾപ്പെടെ മഴ സജീവമായി. ഇതോടെ ചൂടിനും കുറവുണ്ടായി. കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം, കൊല്ലം, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഇന്നലെ മഴ റിപ്പോർട്ട് ചെയ്തത്.
കേരളത്തിൽ ഈ മാസം 29 വരെ ഇപ്പോഴത്തെ സൂചന അനുസരിച്ച് വേനൽ മഴ തുടരും. മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. അതിനാൽ മിന്നൽ ജാഗ്രത പാലിക്കണം. കേരളത്തിലെ എല്ലാ ജില്ലകളിലും മഴ ഉണ്ടാകുന്ന സാഹചര്യം ആണ് ഉള്ളത്. എന്നാൽ ദിവസവും മഴ എല്ലാ ജില്ലകളിലും ലഭിക്കില്ല. സാധാരണ വേനൽമഴ കൂടുതൽ ലഭിക്കുന്നത് തെക്കൻ ജില്ലകളിലാണ്.
മാർച്ച് മാസത്തിൽ മഴ വളരെ കുറവുള്ള വടക്കൻ കേരളത്തിൽ ഉൾപ്പെടെ ഇപ്പോൾ മഴ ലഭിച്ചു. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഈ പതിവ് ഇല്ലായിരുന്നു. വിഷുവിന് ശേഷമാണ് സാധാരണ വടക്കൻ കേരളത്തിൽ മഴ ലഭിക്കാറുള്ളത്. സംസ്ഥാനത്ത് കാസർകോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും വേനൽ മഴ സാധാരണയോ അതിൽ കൂടുതലോ ലഭിച്ചു.
മാർച്ച് മാസത്തിൽ കേരളത്തിൽ സാധാരണയെക്കാൾ കൂടുതൽ വേനൽ മഴയാണ് പ്രവചിച്ചിരുന്നത്. കേരളത്തിൽ 98 ശതമാനം വേനൽ മഴയാണ് ഇന്നലെ വരെയുള്ള കണക്ക് പ്രകാരം കൂടുതലായി ലഭിച്ചത്. കാസർകോട് ജില്ലയിൽ മാത്രം 58% മഴ കുറവുണ്ട്. അതേസമയം തൊട്ടടുത്ത ജില്ലയായ കണ്ണൂരിൽ 235 ശതമാനം മഴ കൂടുതലാണ്.

കോഴിക്കോട് ജില്ലയിൽ 172%, മലപ്പുറത്ത് 123 % എന്നിങ്ങനെ വിവിധ ജില്ലകളിൽ മഴ വളരെ കൂടുതൽ ലഭിച്ചു. എന്നാൽ ചില ജില്ലകളിൽ മഴ കൂടുതലാണ്. ആലപ്പുഴ 57 ശതമാനം, എറണാകുളം 50% , കൊല്ലം 43% എന്നിങ്ങനെയാണ് കൂടുതൽ മഴ ലഭിച്ച ജില്ലകൾ. മറ്റു ജില്ലകളിൽ എല്ലാം മഴയുടെ അളവ് വളരെ കൂടുതലാണ്.
ഇന്ന് കേരളത്തിൽ ഇന്നലത്തെ അപേക്ഷിച്ച് മഴ കുറവാണ്. എങ്കിലും ഒറ്റപ്പെട്ട മഴ വിവിധ ജില്ലകളിൽ ലഭിക്കും. ചൊവ്വാഴ്ച മുതൽ കേരളത്തിൽ വ്യാപകമായി വീണ്ടും വേനൽ മഴ സജീവമാകും എന്ന് Metbeat Weather ലെ നിരീക്ഷകർ പറയുന്നു. കാസർകോട് ഉൾപ്പെടെയുള്ള ജില്ലകളിലേക്ക് ചൊവ്വാഴ്ച മുതൽ മഴ എത്തും. അതേസമയം, തിരുവനന്തപുരം ഉൾപ്പെടെയുള്ള ജില്ലകളിൽ മഴ കുറയുകയും ചെയ്യും.
ഇന്ന് പാലക്കാട് ജില്ലയിലെ അഗളി, അട്ടപ്പാടി, മണ്ണാർക്കാട്, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ വിവിധ പ്രദേശങ്ങൾ, മലപ്പുറം ജില്ലയുടെ കിഴക്കൻ മേഖലകൾ, വയനാട്, കോഴിക്കോട് , കണ്ണൂർ, ജില്ലകളിലെ ഏതാനും പ്രദേശങ്ങൾ എന്നിവിടങ്ങളിൽ മഴ ലഭിക്കും. തിരുവനന്തപുരത്തും ഒറ്റപ്പെട്ട മഴ സാധ്യതയുണ്ട്.
local weather forecast അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.