ആരും കൊതിക്കുന്ന ജോലികൾ; പഞ്ചായത്ത് സെക്രട്ടറി, എസ്.ഐ: ഇപ്പോൾ അപേക്ഷിക്കാം
തദ്ദേശ സ്ഥാപനങ്ങളിൽ സെക്രട്ടറി, എസ്.ഐ, പൊലിസ് കോൺസ്റ്റബിൾ, സെക്രട്ടേറിയറ്റ്/പി.എസ്.സി ഓഫിസ് അറ്റൻഡന്റ് തുടങ്ങി ആരുംകൊതിക്കുന്ന തസ്തികകളിലേക്ക് പി.എസ്.സി വിജ്ഞാപനം.
- കാറ്റഗറി നമ്പർ: 593/2023
പൊലിസ് കോൺസ്റ്റബിൾ (ട്രെയിനി)(ആംഡ് പൊലിസ് ബറ്റാലിയൻ) ശമ്പളം: 31,100-66,800 രൂപ
- കാറ്റഗറി നമ്പർ: 571/2023
സെക്രട്ടറി, തദ്ദേശ- സ്വയംഭരണസ്ഥാപനങ്ങൾ
തദ്ദേശ സ്വയംഭരണ (ഇ.ആർ.എ) വകുപ്പ്
ശമ്പളം: 51,400 – 1,10,300 രൂപ
പ്രായപരിധി:18-36
അംഗീകൃത സർവകലാശാലകളിൽനിന്നോ കേന്ദ്രസർക്കാർ സ്ഥാപിത നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ അല്ലെങ്കിൽ കേരള സർക്കാർ സ്ഥാപനങ്ങളിൽനിന്നോ ഉള്ള ബിരുദമാണ് യോഗ്യത.
- കാറ്റഗറി നമ്പർ:-572/2023
സബ് ഇൻസ്പെക്ടർ ഓഫ് പൊലിസ് (ട്രെയിനി). ശമ്പളം: 45,600- 95,600 രൂപ
വനിതകൾക്കും അപേക്ഷിക്കാം.
- കാറ്റഗറി നമ്പർ: 587/2023
ഓഫിസ് അറ്റന്റന്‍ഡ്
ഗവൺമെന്റ് സെക്രട്ടേറിയറ്റ്, കേരള പബ്ലിക് സർവിസ് കമ്മിഷൻ, സ്റ്റേറ്റ് ഓഡിറ്റ് ഡിപ്പാർട്ട്‌മെന്റ്, നിയമസഭാ സെക്രട്ടേറിയറ്റ്, അഡ്വക്കേറ്റ് ജനറൽ ഓഫിസ്
ശമ്പള നിരക്ക്: 23,000- 50,200 രൂപ.
പ്രായപരിധി: 18-36
യോഗ്യതകൾ: എസ്.എസ്.എൽ.സി. അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം.
കേരള പബ്ലിക് സർവിസ് കമ്മിഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്‌ട്രേഷൻ’ വഴി അപേക്ഷിക്കാം. അവസാന തീയതി ജനുവരി 31.
ഏറ്റവും പുതിയ തൊഴിൽ, വിദ്യാഭ്യാസ വിവരങ്ങൾ ലഭിക്കാൻ ഈ Whatsapp ഗ്രൂപ്പിൽ അംഗമാകാം.